IBPS clerk mains 2022 :ഐബിപിഎസ് ക്ലർക്ക് മെയിൻ പരീക്ഷ നാളെ, ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക...

IBPS ക്ലാർക്ക് മെയിൻ പരീക്ഷ രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടക്കുക.

IBPS clerk 2022 mains exam tomorrow

ദില്ലി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) ക്ലർക്ക് മെയിൻ പരീക്ഷ 2022 നാളെ ( ഒക്ടോബർ 8 ന് ) നടക്കും. IBPS ക്ലാർക്ക് മെയിൻ പരീക്ഷ രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടക്കുക. പരീക്ഷയ്ക്ക് ഹാജരാകാൻ പോകുന്ന ഉദ്യോഗാർത്ഥികൾ IBPS ക്ലർക്ക് 2022 പരീക്ഷാ ദിന മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് പ്രധാന നിർദ്ദേശങ്ങളും മനസ്സിലാക്കി വേണം പോകാൻ.

2022 ലെ IBPS ക്ലർക്ക് മെയിൻ പരീക്ഷാ ദിന മാർഗ്ഗനിർദ്ദേശങ്ങൾ...

  • പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിന് 30 മിനിറ്റ് മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരുക
  • അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള റിപ്പോർട്ടിംഗ് സമയത്തിന് ശേഷം കേന്ദ്രത്തിൽ എത്തുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കില്ല.
  • എല്ലാ ഉദ്യോഗാർത്ഥികളും അഡ്മിറ്റ് കാർഡ് (പ്രിൻറഡ് കോപ്പി) കൊണ്ടുവരണം. കൂടാതെ പാൻ കാർഡ്/ആധാർ കാർഡ്/വോട്ടർ ഐഡി/ പാസ്‌പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഫോട്ടോ ഐഡി കാർഡുകളിൽ സാധുവായ ഏതെങ്കിലുമൊന്നിന്റെ ഒറിജിനലും ഫോട്ടോകോപ്പിയും കൊണ്ടുവരണം.
  • കാൽക്കുലേറ്ററുകൾ, മൊബൈൽ ഫോണുകൾ, പേജറുകൾ, അല്ലെങ്കിൽ മറ്റേതെങ്കിലും ആശയവിനിമയ ഉപകരണങ്ങൾ എന്നിവ പോലുള്ള നിരോധിതമോ നിയന്ത്രിതമോ ആയ ഉപകരണങ്ങൾ പരീക്ഷാ ഹാളിൽ അനുവദിക്കില്ല. 
  • ഉദ്യോഗാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിക്കണം, കൊവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഹാൻഡ് ഗ്ലൗസ് ധരിക്കാം.

Read More : 'ഏയ് മനോഹരാ' അല്ലാ ഡോക്ടർ മനോഹരൻ; ഈ ഓട്ടോക്കാരന്റെ പിഎച്ച്ഡിക്ക് ഇരട്ടി മധുരം

Latest Videos
Follow Us:
Download App:
  • android
  • ios