Asianet News MalayalamAsianet News Malayalam

വർഷം 40 ലക്ഷം വരെ ശമ്പളം; വിസയ്ക്കും ടിക്കറ്റിനും പണം ലഭിക്കും, ഒരു മാസം സൗജന്യ താമസം, യുകെയിൽ തൊഴിൽ അവസരം

ആകര്‍ഷകമായ ശമ്പളത്തിന് പുറമെ ഐഇഎൽടിഎസ്/ഒഇടി, സിബിടി, എൻഎംസി അപേക്ഷ ഫീസ്, വിസ, വിമാന ടിക്കറ്റ് എന്നിവ  റീ ഇംബേഴ്മെന്‍റ് ലഭിക്കും.   

Huge job opportunity in Uk with high salary free visa and ticket apply now
Author
First Published Oct 18, 2024, 12:31 PM IST | Last Updated Oct 18, 2024, 12:31 PM IST

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡത്തിലെ (യുകെ) വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് നഴ്സിംങ് റിക്രൂട്ട്മെന്‍റ്  സംഘടിപ്പിക്കുന്നു. 

യോഗ്യത

റിക്രൂട്ട്മെന്‍റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരുവര്‍ഷത്തില്‍, കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും (ജനറൽ നഴ്സിംഗ്, OT, ഹോസ്പിറ്റൽ ഓപ്പറേഷൻസ്, തീയേറ്റർ, കാൻസർ കെയർ) വേണം. ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യതയുമുള്ളവരാകണം. ഐഇഎൽടിഎസ്/ഒഇടി സര്‍ട്ടിഫിക്കറ്റിന് 2025 നവംബര്‍ 15 വരെ സാധുതയും ഉണ്ടാകണം. 

അപേക്ഷ അയയ്ക്കേണ്ട വിധം

www.norkaroots.org  www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ് എന്നിവ സഹിതം  ഒക്ടോബര്‍ 25 ന് അകം അപേക്ഷ നല്‍കാവുന്നതാണ്. മുന്‍പ് നോര്‍ക്ക റൂട്ട്സിലേയ്ക്ക് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികളും പ്രസ്തുത റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുളള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.

ഐഇഎൽടിഎസ്/ഒഇടി, സിബിടി, എൻഎംസി അപേക്ഷ ഫീസ്, വിസ, വിമാന ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യുകെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒഎസ്സിഇ പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. 

എൻഎംസി രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടും എൻഎംസി രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (30,420 - £37,030) 5,239 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും. വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios