UGC NET admit card 2022 : യുജിസി നെറ്റ് 2022 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

ജൂലൈയിലെ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടക്കുക. 

how to download UGC NET 2022 Admit Card

ദില്ലി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (National Testing Agency) നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ (UGC NET 2022 Admit Card) അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ജൂലൈ 9 മുതലുള്ള പരീക്ഷകൾക്കുള്ള  അഡ്മിറ്റ് കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്.  യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in.ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 9,11,12 തീയതികളിലും ഓഗസ്റ്റ് 12,13,14 തീയതികളിലുമായി നെറ്റ് പരീക്ഷ നടത്താനാണ് തീരുമാനം. ഇതില്‍ ജൂലൈയിലെ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് നടക്കുക. 

കഴിഞ്ഞ ഡിസംബറിലും ജൂണിലുമായി രണ്ടു ഘട്ടമായി നടക്കേണ്ട പരീക്ഷ ഒറ്റത്തവണയായാണ് ഇത്തവണ നടക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.  മൂന്ന് മണിക്കൂറാണ് പരീക്ഷ. 9 മണി മുതല്‍ 12 വരെയാണ് രാവിലത്തെ ഷിഫ്റ്റ്. ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറുമണിവരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്. പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് യുജിസി നെറ്റ് അഡ്മിറ്റ് കാർഡിൽ അവരുടെ പരീക്ഷാ കേന്ദ്രം, തീയതി, ഷിഫ്റ്റ്, സമയം എന്നിവ പരിശോധിക്കാവുന്നതാണ്. അപേക്ഷകർ തങ്ങളുടെ യുജിസി നെറ്റ് അഡ്മിറ്റ് കാർഡിനൊപ്പം എ4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്ത സെൽഫ് ഡിക്ലറേഷനും (അണ്ടർടേക്കിംഗ്) പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം. 

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്‌സൈറ്റ് ugcnet.nta.nic.in സന്ദർശിക്കുക.
ഹോംപേജിൽ, UGC NET അഡ്മിറ്റ് കാർഡ് 2022 ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു പുതിയ ലോഗിൻ പേജ് തുറക്കും, ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകുക
വിശദാംശങ്ങൾ സമർപ്പിക്കുക, UGC NET 2022 അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും
അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക
ഭാവി റഫറൻസുകൾക്കായി ഒരു പ്രിന്റൗട്ട് എടുക്കുക

Latest Videos
Follow Us:
Download App:
  • android
  • ios