SSLC Result 2022 Download : എസ്എസ്എൽസി പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് 4 മണി മുതൽ വിദ്യാർത്ഥികൾക്ക് ഫലമറിയാം. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്.
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷ ഫലം (SSLC Result 2022) ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻ കുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് 4 മണി മുതൽ വിദ്യാർത്ഥികൾക്ക് ഫലമറിയാം. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യാനും അവസരമുണ്ട്. www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം. കൂടാതെ സഫലം മൊബൈൽ ആപ്പിൽ നിന്നും ഫലം പരിശോധിക്കാം.
പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in
ഹോംപേജില്‍, 'Kerala SSLC Result 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം
ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വെച്ചാണ് പരീക്ഷ ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം 99.47 ആയിരുന്നു എസ് എസ് എൽസി പരീക്ഷ വിജയശതമാനം.