RRB NTPC Answer Key : RRB NTPC ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

ഉത്തരസൂചികയിൽ ഏതെങ്കിലും വിധത്തിലുളള ഒബ്ജക്ഷൻസ് ഉണ്ടെങ്കിൽ 2022 ജൂൺ 27 വരെ അവസരമുണ്ട്.  

how to download  RRB NTPC Answer Key

ദില്ലി:  റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (Railway Recruitment Board) CBT 2 പരീക്ഷയുടെ RRB NTPC ഉത്തരസൂചിക (RRB NTPC Answer Key) പുറത്തിറക്കി. പേ ലെവൽ 2, 3, 5 എന്നിവയ്‌ക്കായി നടത്തിയ പരീക്ഷയുടെ ഉത്തരസൂചികയാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഉത്തരസൂചികയിൽ ഏതെങ്കിലും വിധത്തിലുളള ഒബ്ജക്ഷൻസ് ഉണ്ടെങ്കിൽ 2022 ജൂൺ 27 വരെ അവസരമുണ്ട്.  ഒരു ഒബ്ജക്ഷൻ ഉന്നയിക്കുന്നതിനുള്ള നിശ്ചിത ഫീസ് ഒരു ചോദ്യത്തിന് 50 രൂപയും ബാധകമായ ബാങ്ക് സേവന നിരക്കുകളും ആണ്. ആക്ഷേപം സാധുവാണെന്ന് കണ്ടെത്തിയാൽ, ഉദ്യോഗാർത്ഥികൾക്ക് നേരത്തെ അടച്ച ഫീസിന്റെ റീഫണ്ട് ലഭിക്കും.  രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2022 ജൂൺ 12 മുതൽ ജൂൺ 17 വരെയാണ് നടന്നത്.

ഉത്തരസൂചിക ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
RRB-യുടെ പ്രാദേശിക ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഉദാ: ആർആർബി ഭോപ്പാൽ - rrbbhopal.gov.in.
Link for Viewing of Question Paper, Responses and Keys & Raising of Objections if any to Questions/Options/Keys of 2nd Stage Computer Based Test (CBT-2) under CEN 01/2019 (NTPC) held from 12.06.2022 to 17.06.2022' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക
RRB NTPC ഉത്തരസൂചിക 2022 ഡൗൺലോഡ് ചെയ്യുക.
 

Latest Videos
Follow Us:
Download App:
  • android
  • ios