24 മണിക്കൂറും ക്യാമറ നിരീക്ഷണം, സായുധ പൊലീസ് കാവൽ; ചോദ്യപേപ്പറുകൾ ചോരാതിരിക്കാൻ ഹൈടെക് സുരക്ഷയൊരുക്കി യുപി
സ്‌ട്രോങ് റൂമിന്റെയും അലമാരകളുടെയും നിരീക്ഷണം ഉറപ്പാക്കാൻ ലവാരമുള്ള നൈറ്റ് വിഷൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
ലഖ്നൗ: ഉത്തർപ്രദേശിലെ ബോർഡ് ഹൈസ്കൂൾ. ഇന്റർമീഡിയേറ്റ് പരീക്ഷക്കായുള്ള ചോദ്യപേപ്പറുകൾക്ക് കനത്ത സുരക്ഷയൊരുക്കാൻ സർക്കാർ. ചോദ്യപേപ്പർ ചോർച്ച ഒഴിവാക്കാനാണ് സർക്കാർ ഇതുവരെ ഇല്ലാത്ത സുരക്ഷ നൽകുന്നത്. ഫെബ്രുവരി 22 മുതലാണ് പരീക്ഷ തുടങ്ങുന്നത്. വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾക്ക് നൽകുന്ന സുരക്ഷയാണ് ഒരുക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി സ്‌ട്രോങ് റൂമുകളിൽ നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിക്കും.
പരീക്ഷാകേന്ദ്രത്തിലെ സ്‌ട്രോങ് റൂമുകൾക്ക് 24 മണിക്കൂറും സുരക്ഷയൊരുക്കാൻ സായുധ പോലീസ് സേനയെയും വിന്യസിക്കും. ചോദ്യപേപ്പറുകളുടെ സുരക്ഷയും രഹസ്യസ്വഭാവവും നിലനിർത്തുന്നതിനായി അഡീഷണൽ ചീഫ് സെക്രട്ടറി ദീപക് കുമാർ എല്ലാ ഡിഎംമാർക്കും പോലീസ് കമ്മീഷണർമാർക്കും എസ്എസ്പിമാർക്കും സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർമാർക്കും യുപി ബോർഡ് സെക്രട്ടറിക്കും വിദ്യാഭ്യാസ ഡിവിഷണൽ ജോയിന്റ് ഡയറക്ടർമാർക്കും നിർദ്ദേശം നൽകി.
ചോദ്യപേപ്പറുകളും പരീക്ഷയുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിക്കാൻ പ്രിൻസിപ്പലിന്റെ മുറി പ്രത്യേകം സുരക്ഷിതമായ മുറി സ്‌ട്രോങ് റൂം ആക്കും. ഈ സ്ട്രോങ് റൂമിൽ ഈ സാധനങ്ങൾ സൂക്ഷിക്കാൻ രണ്ട് അലമാരകൾ സ്ഥാപിക്കും. പരീക്ഷയ്ക്ക് മുമ്പ് ലഭിക്കുന്ന ചോദ്യപേപ്പറുകൾ ആദ്യം ഡബിൾ ലോക്ക് ചെയ്ത അലമാരയിൽ സൂക്ഷിക്കാൻ വ്യവസ്ഥയുണ്ടാകും. ബാക്കിയുള്ള ചോദ്യപേപ്പറുകളും ബണ്ടിൽ സ്ലിപ്പുകളും രണ്ടാമത്തെ അലമാരയിൽ സൂക്ഷിക്കും. സ്‌ട്രോങ് റൂമിന്റെയും അലമാരകളുടെയും നിരീക്ഷണം ഉറപ്പാക്കാൻ ലവാരമുള്ള നൈറ്റ് വിഷൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഈ സിസിടിവികളുടെ ഡിവിആറുകളുടെ റെക്കോർഡിംഗ് ശേഷി കുറഞ്ഞത് 30 ദിവസമായിരിക്കും.
ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും പരീക്ഷാ കേന്ദ്രത്തിൽ എത്തി ശംഷം സ്‌ട്രോങ് റൂമിന്റെ റെക്കോർഡിംഗും പരീക്ഷാ ഹാളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ റെക്കോർഡിംഗുകളും കുറഞ്ഞത് ആറ് മാസമെങ്കിലും സുരക്ഷിതമായി സൂക്ഷിക്കണം. ആവശ്യമെങ്കിൽ ബോർഡിന് ലഭ്യമാക്കണം. ഇതിനുപുറമെ, സ്‌ട്രോങ് റൂമിന്റെ താക്കോൽ മജിസ്‌ട്രേറ്റിനെ ഏൽപ്പിച്ച് സുരക്ഷിതമായി സൂക്ഷിക്കും.
സ്റ്റാറ്റിക് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ മാത്രമേ രണ്ട് പൂട്ടുകൾ തുറക്കൂ. അതാത് പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ചോദ്യപേപ്പർ എടുത്താൽ സ്റ്റാറ്റിക് മജിസ്‌ട്രേറ്റ്, സെന്റർ അഡ്മിനിസ്‌ട്രേറ്റർ, എക്‌സ്‌റ്റേണൽ സെന്റർ അഡ്മിനിസ്‌ട്രേറ്റർ എന്നിവർ ഉത്തരവാദികളായിരിക്കും. സ്‌ട്രോങ് റൂമിലേക്ക് മൊബൈൽ ഫോണുമായി പ്രവേശിക്കാൻ ഒരു ഉദ്യോഗസ്ഥനെയും ജീവനക്കാരനെയും അനുവദിക്കില്ല.