ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പരീക്ഷാ രജിസ്‌ട്രേഷന്‍; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം
വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റുമായി നേരിട്ടെത്തി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റാം. ഈ കാലയളവില്‍ മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റാത്തപക്ഷം ഫീസൊടുക്കി മാത്രമേ കൈപ്പറ്റാനാകൂ.
കോഴിക്കോട്: ജനുവരി അഞ്ചിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് (2017-21 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022, ജനുവരി 16-ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ. എച്ച്.ആര്‍.എം., (2021 പ്രവേശനം) എന്നീ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍.
മാര്‍ക്ക് ലിസ്റ്റ്
2022 ഡിസംബര്‍ ഒന്നിന് ഫലംപ്രഖ്യാപിച്ച അവസാന വര്‍ഷം ബി.കോം. പാര്‍ട്ട് മൂന്ന് (പാര്‍ട്ട് I to XVII) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2020 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി 31 വരെ സര്‍വകലാശാലാ പരീക്ഷാഭവനിലെ ബി.കോം. വിഭാഗത്തില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റുമായി നേരിട്ടെത്തി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റാം. ഈ കാലയളവില്‍ മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റാത്തപക്ഷം ഫീസൊടുക്കി മാത്രമേ കൈപ്പറ്റാനാകൂ.
പരീക്ഷാ രജിസ്‌ട്രേഷന്‍
സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ്, എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, എം.എസ് സി അപ്ലൈഡ് സൈക്കോളജി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി ആറ് വരെയും പിഴയോടെ ഒമ്പത് വരെയും അപേക്ഷിക്കാം. ജനുവരി 23-നാണ് പരീക്ഷ. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്. ഫുള്‍ടൈം, പാര്‍ട്ട് ടൈം 2018 മുതല്‍ 2020 വരെ പ്രവേശനം) ജനുവരി 2023 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ജനുവരി 9 വരെയും പിഴയോടെ 11 വരെയും അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (യൂണിറ്ററി) ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷ ജനുവരി 27-ന് തുടങ്ങും.