സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃതം ജനറൽ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ; അഭിമുഖം ഫെബ്രുവരി 9ന്
പ്രസ്തുത തസ്തികയിലേയ്ക്കുളള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി ഒൻപതിന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ നടത്തും.
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഒരു താൽക്കാലിക അധ്യാപകനെ ആവശ്യമുണ്ട്. യു. ജി. സി. യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. യു. ജി. സി. യോഗ്യതയുളളവരുടെ അഭാവത്തിൽ സംസ്കൃതം ജനറൽ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. പ്രസ്തുത തസ്തികയിലേയ്ക്കുളള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി ഒൻപതിന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി സംസ്കൃതം ജനറൽ വിഭാഗത്തിൽ എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.
സംസ്കൃത സർവ്വകലാശാലയിൽ എറുഡൈറ്റ് സ്കോളർ ഇൻ റസിഡൻസ്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ധനസഹായത്തോടെ സംഘടിപ്പിക്കുന്ന എറുഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രാം ഫെബ്രുവരി 13 മുതൽ 16 വരെ കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ബാംഗ്ലൂർ സർവ്വകലാശാലയിലെ പ്രൊഫ. ചിത്ര പണിക്കർ മുഖ്യാതിഥിയായിരിക്കും.
വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ഇന്റര്‍വ്യു
എറണാകുളം ജില്ലയില്‍ സൈനിക ക്ഷേമവകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (കാറ്റഗറി നമ്പര്‍.097/2019) എന്ന തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ ഫെബ്രുവരി 8, 9 തീയതികളില്‍ യഥാക്രമം രാവിലെ 9.30നും ഉച്ചയ്ക്ക് 12 നും നടത്തും. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. വ്യക്തിഗത അറിയിപ്പ് നല്കുന്നതല്ലെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2988857.ൻ, പ്രൊഫ.(ഡോ.) നിഷ വേണുഗോപാൽ, നിഖില മരിയ ജയിംസ് എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിക്കും.
സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം; 'തൊഴിലരങ്ങത്തേക്ക്' പദ്ധതിയുമായി കേരള നോളഡ്ജ് ഇക്കോണമി മിഷന്‍