സഹകരണ സ്ഥാപനങ്ങളിൽ ജോലി നേടാം; ഹയർ ഡിപ്ലോമ ഇൻ കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സഹകരണ വകുപ്പിലും, കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലും ഉദ്യോഗം ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് ഹയർ ഡിപ്ലോമ ഇൻ കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ്

Get jobs in co operative institutions applications invited for higher diploma in cooperative management

തിരുവനന്തപുരം: കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ് (എൻ.സി.സി.ടി), ന്യൂഡൽഹിയുടെ തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂർ പറശ്ശിനിക്കടവിലും പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ് (ഐ.സി.എം) എന്നിവയിൽ 2024 ആഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ് (എച്ച്.ഡി.സി.എം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

സഹകരണ വകുപ്പിലും, കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലും ഉദ്യോഗം ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് ഹയർ ഡിപ്ലോമ ഇൻ കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ്. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് ഈ കോഴ്സിന് ചേരാനുള്ള അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. നിലവിൽ സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന  ജീവനക്കാർക്കും ഹയർ ഡിപ്ലോമ ഇൻ കോ.ഓപ്പറേറ്റീവ് മാനേജ്‌മന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  
തിരുവനന്തപുരം - 9946793893, 9495953602), 
കണ്ണൂർ - 9048582462, 808956499
വെബ്സൈറ്റ്: www.icmtvm.org (തിരുവനന്തപുരം), www.icmkannur.org (കണ്ണൂർ)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios