GATE 2023 : ​​ഗേറ്റ് 2023 ഇന്ന് മുതൽ അപേക്ഷിക്കാം! അവസാന തീയതി സെപ്റ്റംബർ 30; അപേക്ഷ നടപടികളെന്തൊക്കെ?

ആ​ഗസ്റ്റ് 30 ആണ് അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി. ഓൺലൈൻ അപേക്ഷ നടപടികൾ സെപ്റ്റംബർ 30 ന് അവസാനിക്കും. 

GATE 2023 Application process starts from August 30

ദില്ലി: ​ഗേറ്റ് 2023 പരീക്ഷ അപേക്ഷ നടപടികൾ ആരംഭിച്ചതായി ഐഐടി കാൺപൂർ. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ gate.iitkgp.ac.in വഴി അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 30 വരെ ​ഗേറ്റ് 2013 പരീക്ഷക്ക് അപേക്ഷ സമർപ്പിക്കാം. പേര്, യോ​ഗ്യതകൾ, കോണ്ടാക്റ്റ് നമ്പർ, ഇ മെയിൽ ഐഡി, മറ്റ് ഡോക്യുമെന്റ്സ് എന്നീ വിശദാംശങ്ങൾ സമർപ്പിച്ച് വിദ്യാർത്ഥികൾക്ക് ​ഗേറ്റ് 2023 പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. ഒ

വിദ്യാർത്ഥികൾക്ക് അപേക്ഷ ഫീസ് അടക്കാനുളള് അവസാന തീയതി ഒക്ടോബർ 7 ആണ്.  ​ഗേറ്റ് 2023 പരീക്ഷയുടെ സമയത്ത് പരീക്ഷ കേന്ദ്രത്തിൽ ഹാജരാക്കുന്ന സാധുവായ ഐഡി കാർഡിലെ പേര് തന്നെയാണ് അപേക്ഷ ഫോമിലും ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ  ഉറപ്പ് വരുത്തേണ്ടതാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നു.  ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കാൻ ആരംഭിക്കുന്നതിന് മുമ്പ് താഴെപ്പറയുന്ന ഡോക്യുമെന്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കി വെക്കേണ്ടതാണ്. 

  • ഫോട്ടോ​ഗ്രാഫ്
  • വിദ്യാർത്ഥിയുടെ ഒപ്പ്
  • കാറ്റ​ഗറി സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)
  • പി ഡബ്ലിയുഡി സർട്ടിഫിക്കറ്റ് ( ആവശ്യമെങ്കിൽ)
  • ഫോട്ടോ ഐഡി പ്രൂഫ്

ആ​ഗസ്റ്റ് 30 ആണ് അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി. ഓൺലൈൻ അപേക്ഷ നടപടികൾ സെപ്റ്റംബർ 30 ന് അവസാനിക്കും. ഒക്ടോബർ 7 ആണ് അപേക്ഷ ഫീസ് ഓൺലൈനായി അടക്കാനുള്ള അവസാന തീയതി. നവംബർ 4 മുതൽ 11 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരമുണ്ട്. 2023 ജനുവരി 3 ന് ​ഗേറ്റ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 2023 ഫെബ്രുവരി 4, 5, 11, 12 തീയതികളിലായിരിക്കും ​​ഗേറ്റ് 2023 പരീക്ഷ നടത്തുക.  

ഏതെങ്കിലും വിഷയത്തിൽ ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും ബിരുദ പഠനം പൂർത്തിയാക്കിയവർക്കും ഗേറ്റ് 2023 പരീക്ഷക്ക് അപേക്ഷിക്കാം. കൂടാതെ ​ഗേറ്റ് പരീക്ഷയെഴുതാൻ പ്രത്യേക പ്രായപരിധിയും നിർദ്ദേശിച്ചിട്ടില്ല. വനിതകൾക്കും എസ് സി, എസ് ടി, പി ഡബ്ലിയുഡി വിഭാ​ഗത്തിൽ പെട്ടവർക്കും പിഴയില്ലാതെ 850 രൂപയാണ് അപേക്ഷ ഫീസ്. പിഴയോടു കൂടി 1350 രൂപ ഫീസടക്കേണ്ടി വരും. മറ്റ് വിഭാ​ഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 1700 രൂപ പിഴയില്ലാതെയും 2200 രൂപ പിഴയോടു കൂടിയും ഫീസടക്കണം. 

രജിസ്ട്രേഷൻ നടപടികളെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ gate.iitkgp.ac.in സന്ദർശിക്കുക
  • ​ലോ​ഗിൻ ടാബിൽ ക്ലിക്ക് ചെയ്ത് പുതിയ ഐഡിയും പാസ്‍വേർഡും തയ്യാറാക്കുക
  • ഇവ ഉപയോ​ഗിച്ച് അപേക്ഷ ഫോം പൂരിപ്പിക്കുക
  • ഡോക്യുെമെന്റ്സിന്റെ സ്കാൻഡ് കോപ്പികൾ അപ്‍ലോഡ് ചെയ്ത് കൃത്യമാണെന്ന് ഉറപ്പു വരുത്തുക.
  • അപേക്ഷ ഫീസടക്കുക
  • അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക. 
     

 

Latest Videos
Follow Us:
Download App:
  • android
  • ios