പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് പോലീസ് കോൺസ്റ്റബിൾ സൗജന്യ പരിശീലനം; 4 ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം

ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും.

free training for police constable exam  sc st aspirants

തിരുവനന്തപുരം:  ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്കായി പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. പി.എസ്.സി പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നം. 537/2022) പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപന്റ് ലഭിക്കും. ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ്, ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ജനുവരി 10നു മുമ്പ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

സിനിമ ഓപ്പറേറ്റർ പരീക്ഷ
കേരള സംസ്ഥാന സിനിമാ ഓപ്പറ്റേർ പരീക്ഷാ ബോർഡ് 2022 ൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ ഡിസംബർ 27, 28, 29 എന്നീ തീയതികളിൽ രാവിലെ 7.30 മണി മുതൽ 10.30 മണി വരെ തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ നടത്തും. യോഗ്യരായ അപേക്ഷകർക്ക് ഹാൾടിക്കറ്റ് അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ വകുപ്പിന്റെ വെബ്സൈറ്റായ www.celkerala.gov.in ൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാ ദിവസം തിരിച്ചറിയൽ രേഖകളും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാ സമയത്തിന് ഒരു മണിക്കൂർ മുമ്പ് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടാം.

കുട്ടികളേയും രക്ഷിതാക്കളേയും നിരന്തരം ഭീഷണിപ്പെടുത്തുന്നു'; ബൈജൂസിനെതിരെ ദേശീയ ബാലവകാശ കമ്മീഷൻ

Latest Videos
Follow Us:
Download App:
  • android
  • ios