ബിരുദതല മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം; ക്ലാസുകൾ സെപ്റ്റംബർ 1ന്; ആ​ഗസ്റ്റ് 17ന് മുമ്പ് അപേക്ഷ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. 

free training for degree level examinations

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ (scheduled caste development department) കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ (pre examination training centre) ഡിഗ്രി ലെവൽ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. സെപ്റ്റംബർ 1ന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 17ന് മുമ്പ് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ നൽകണം. അപേക്ഷാ ഫോറം ഓഫീസിൽ ലഭ്യമാണ്.

സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഫിനിഷിംഗ് ക്ലാസുകൾ
കേരള നിയമസഭയുടെ 'കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമന്ററി സ്റ്റഡി സെന്റർ' കെ-ലാംപ്‌സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഫിനിഷിംഗ് ക്ലാസുകൾ ഓഗസ്റ്റ് 21ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 28ന് കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും സെപ്റ്റംബർ 4ന് എറണാകുളത്ത് പത്തടിപ്പാലം മെട്രോസ്റ്റേഷനു സമീപമുള്ള പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 9 മുതൽ വൈകിട്ട് 5.15 വരെ നടക്കും. പരീക്ഷാ ഫീസ് അടച്ച രേഖയും പൂരിപ്പിച്ച അപേക്ഷയും സമർപ്പിച്ചിട്ടുള്ള പഠിതാക്കൾക്ക് കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച് പഠനരേഖകൾ സഹിതം ക്ലാസിൽ പങ്കെടുക്കാം. പഠന കേന്ദ്രം സംബന്ധിച്ച വിവരം klamps-b@niyamasabha.nic.in ൽ ഓഗസ്റ്റ് 17ന് മുൻപ് അറിയിക്കണം. ക്ലാസിൽ പങ്കെടുക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: ഡോക്യുമെന്ററി നിർമാണത്തിന് അപേക്ഷ ക്ഷണിച്ചു
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചു ഐ & പി ആർ ഡിയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഡോക്യുമെന്റെറികളുടെ നിർമാണത്തിനായി വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട ഡോക്യുമെന്ററി/ഹ്രസ്വചിത്ര ഡയറക്ടർമാരിൽ നിന്നും പ്രപ്പോസൽ ക്ഷണിക്കുന്നു. കേരളത്തിലെ ഓരോ ജില്ലയുടെയും സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ,  വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന തരത്തിൽ  സമഗ്ര സ്വഭാവമുള്ള  ഡോക്യുമെന്ററികളാണ് നിർമിക്കേണ്ടത്. അപേക്ഷയും പ്രൊപ്പോസലും ഓഗസ്റ്റ് പത്തിനകം prdesection@gmail.com, ddvcprd@gmail.com  എന്നീ മെയിൽ ഐഡികളിൽ നൽകേണ്ടതാണ്. വിശദാംശങ്ങൾക്ക്  prd.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2518866, 2518908.

Latest Videos
Follow Us:
Download App:
  • android
  • ios