പട്ടികജാതി പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും
2021 ലോ 2022 ലോ ബിരുദം നേടിയിട്ടുള്ളവരോ 2022ൽ അവസാനവർഷം ബിരുദവിദ്യാർഥികളോ ആയിരിക്കണം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി റഗുലറായി പഠിച്ചവരായിരിക്കണം.
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (TCS) സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും തുടർന്ന് റിക്രൂട്ട്‌മെന്റും നടത്തുന്നു.
യോഗ്യത: ബി.എ/ ബി.ബി.എ/ ബി.ബി.എം/ ബി.കോം/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി ഒഴികെ) വിഷയത്തിലുള്ള ബിരുദം. ബി.ടെക്/ ബി.സി.എ/ ബിരുദാനന്തരബിരുദധാരികൾ അപേക്ഷിക്കേണ്ട. 2021 ലോ 2022 ലോ ബിരുദം നേടിയിട്ടുള്ളവരോ 2022ൽ അവസാനവർഷം ബിരുദവിദ്യാർഥികളോ ആയിരിക്കണം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി റഗുലറായി പഠിച്ചവരായിരിക്കണം.
അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ സെന്ററിൽ ഒഴിവുകൾ; വെറ്റിനറി സയൻസ് ബിരുദധാരികൾക്ക് അവസരം
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ 'ദി സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിസ്, ബിഹൈന്റ് മ്യൂസിക് കോളജ്, തൈയ്ക്കാട്, തിരുവനന്തപുരം - 695014' എന്ന വിലാസത്തിലോ placementsncstvm@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി (pass certificate/ for final year students 1st and 2nd years marklist), വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. ഫോൺ: 0471-2332113/ 8304009409.
കെൽട്രോണിൽ കോഴ്സുകൾ
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി/വെർച്ച്വൽ റിയാലിറ്റി ആൻഡ് ഗെയ്മിങ് (എ.വി.ജി), ഡിജിറ്റൽ കമ്പോസിറ്റിങ് ആൻഡ് മോഷൻ ഗ്രാഫിക്സ് എന്നിവയാണ് കോഴ്സുകൾ. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. വിശദവിവരങ്ങൾക്ക്: 8590605260, 0471 2325154 എന്നീ ഫോൺ നമ്പറുകളിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ചെമ്പിക്കലം ബിൽഡിംഗ്, രണ്ടാം നില, ബേക്കറി വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.