സംസ്ഥാന ചലച്ചിത്ര പുരസ്കാര നിറവിൽ നേഹ; ട്രാൻസ്ജെൻഡർ വിഭാഗത്തിന് ലഭിച്ച ആദ്യത്തെ പുരസ്കാരം
ട്രാൻസ് വിഭാഗങ്ങളുടെ ജീവിതം പ്രമേയമാകുന്ന അന്തരം എന്ന സിനിമയിലെ അഭിനയത്തിനാണ് നേഹക്ക് പുരസ്കാരം ലഭിച്ചത്.
ചെന്നൈ: ഇത്തവണത്തെ (kerala state fil award 2022) കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ പുതിയൊരു വിഭാഗത്തിന് കൂടി അവാർഡുകൾ ഉൾപ്പെടുത്തുരയുണ്ടായി. പ്രതിഭക്കുള്ള അംഗീകാരം മാത്രമല്ല, ഒരു ജെൻഡർ ഐഡന്റിറ്റിയെക്കൂടി അംഗീകരിക്കുന്ന ഒരു വിപ്ലവകരമായ തീരുമാനം. ആദ്യത്തെ (first transgender) ട്രാൻസ്ജെൻഡര് വിഭാഗത്തിലെ കലാകാരിക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് നേഹക്കാണ്. ട്രാൻസ് വിഭാഗങ്ങളുടെ ജീവിതം പ്രമേയമാകുന്ന അന്തരം എന്ന സിനിമയിലെ അഭിനയത്തിനാണ് നേഹക്ക് പുരസ്കാരം ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇതാദ്യമായാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട അഭിനേതാവിന് പുരസ്കാരം ഏർപ്പെടുത്തിയത്. നവാഗതനായ പി.അഭിജിത് സംവിധാനം ചെയ്ത അന്തരം എന്ന സിനിമയിലെ അഭിനയത്തിന് ചെന്നൈ സ്വദേശിയായ നേഹയാണ് ആദ്യപുരസ്കാരത്തിന് അർഹയായി ചരിത്രം കുറിച്ചത്. ട്രാൻസ് ജീവിതങ്ങളുടെ അതിജീവനം തന്നെയാണ് ചിത്രത്തിന്‍റേയും പ്രമേയം.
നേഹയുമായുള്ള അഭിമുഖത്തിന്റെ വീഡിയോ പൂർണ്ണരൂപം