കാലിക്കറ്റ് സര്‍വകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്
യുഎസ്എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസ്‌നേരിയഡ് സൊസൈറ്റി നല്‍കുന്ന എല്‍വിന്‍ മക്‌ഡൊണാള്‍ഡ് എന്‍ഡോവ്മെന്റ് ഫണ്ടിനായാണ് ജനീഷയും അഖിലും തിരഞ്ഞെടുക്കപ്പെട്ടത്.
കോഴിക്കോട് : അതീവസംരക്ഷണ പ്രാധന്യമര്‍ഹിക്കുന്ന സസ്യജനുസ്സുകളെക്കുറിച്ചു പഠിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി ഗവേഷകര്‍ക്ക് വിദേശ ഫെലോഷിപ്പ്. കോഴിക്കോട് സ്വദേശികളായ എം കെ അഖില്‍, ഡോ. എ പി ജനീഷ, പത്തനംതിട്ട സ്വദേശി എസ് അലന്‍ തോമസ് എന്നിവര്‍ക്കാണ് ഗവേഷണ സഹായം. യുഎസ്എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസ്‌നേരിയഡ് സൊസൈറ്റി നല്‍കുന്ന എല്‍വിന്‍ മക്‌ഡൊണാള്‍ഡ് എന്‍ഡോവ്മെന്റ് ഫണ്ടിനായാണ് ജനീഷയും അഖിലും തിരഞ്ഞെടുക്കപ്പെട്ടത്.
ബോട്ടണി പഠനവകുപ്പിലെ പ്രൊഫസറായ ഡോ. സന്തോഷ് നമ്പിയുടെ കീഴിലാണ് ഇവരുടെ ഗവേഷണം. ദക്ഷിണേന്ത്യയിലെ ജസ്‌നേറിയസിയെ സസ്യകുടുംബത്തെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയ ജനീഷ നിലവില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബോട്ടണി വിഭാഗം അസി. പ്രൊഫസറാണ്. ഇന്ത്യയിലെ 'എസ്‌കിനാന്തസ്' ജനുസ്സിനെ കേന്ദ്രീകരിച്ചാണ് അഖിലിന്റെ ഗവേഷണം.
വാഷിങ്ടണും യൂറോപ്പിലെ ബ്രാട്ടിസ്ലാവയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പ്ലാന്റ് ടാക്സോണമിയുടെ ഗവേഷണഗ്രാന്റിനാണ് അലന്‍ തോമസ് അര്‍ഹനായത്. ലാമിയസിയെ സസ്യകുടുംബത്തിലെ 'ഐസോഡണ്‍' ജനുസ്സിനെ കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ക്കാണ് സഹായം. ബോട്ടണി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. പി. സുനോജ്കുമാറിന്റെ കീഴിലാണ് അലന്‍ ഗവേഷണം നടത്തുന്നത്.
കാലിക്കറ്റ് സർവ്വകലാശാല നോട്ടിഫിക്കേഷനുകൾ
ജേണലിസം വൈവ
സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തിലെ എം.എ. ജേണലിസം പരീക്ഷയുടെ വൈവ 20-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലുള്ള സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം.
എംബിഎ സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കുറ്റിപ്പുറത്തുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 21 വരെ പ്രവേശനം നടത്തുന്നു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ക്കും മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യ ലഭ്യമാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. താല്‍പര്യുമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 8943129076, 8281730002, 9562065960.
പുനര്‍മൂല്യനിര്‍ണയ ഫലം
- മൂന്നാം സെമസ്റ്റര്‍ എംഎസ് സി സുവോളജി, ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
- എംസിഎ രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, ഡിസംബര്‍ 2021 സപ്ലിമെന്ററി, അഞ്ചാം സെമസ്റ്റര്‍ ഡിസംബര്‍ 2021 സപ്ലിമെന്ററി, ഒന്നാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 സപ്ലിമെന്ററി, ബി.എഡ്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.