കാലിക്കറ്റിലെ ഗവേഷക വിദ്യാർത്ഥികൾക്കൊരു സന്തോഷ വാർത്ത; ഫെലോഷിപ്പ് തുകയിലെ വർധനവിങ്ങനെ...
ഗവേഷകര്‍ക്കായി ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം അടുത്ത മാസം നിലവില്‍ വരും. ഇ-ഗ്രാന്റ് യഥാസമയം നല്‍കാനും നടപടിയുണ്ടാകും.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് തുക വര്‍ധിപ്പിച്ച് സിന്‍ഡിക്കേറ്റ് തീരുമാനം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് 11000 രൂപയില്‍ നിന്ന് 15000 രൂപയായി ഉയര്‍ത്തി. സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് 13000 രൂപ ആയിരുന്നത് 18000 രൂപയാക്കി. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. കണ്ടിജന്‍സ് അലവന്‍സായി വര്‍ഷത്തില്‍ ആറായിരം രൂപ നല്‍കിയിരുന്നത് പതിനായിരമാക്കിയിട്ടുണ്ട്.
ഗവേഷകര്‍ക്കായി ഡിജിറ്റല്‍ പോര്‍ട്ടല്‍ സംവിധാനം അടുത്ത മാസം നിലവില്‍ വരും. ഇ-ഗ്രാന്റ് യഥാസമയം നല്‍കാനും നടപടിയുണ്ടാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വകലാശാലക്ക് ലഭിക്കേണ്ടുന്ന നഷ്ടപരിഹാരത്തുകക്ക് അനുസൃതമായി സമര്‍പ്പിച്ച പ്രോജ്ക്ട് റിപ്പോര്‍ട്ട് വേഗത്തിലാക്കാന്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണാനും യോഗം തീരുമാനിച്ചു. പരീക്ഷാഭവനില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതാകുന്ന സംഭവത്തില്‍ സര്‍വകലാശാല പോലീസില്‍ പരാതി നല്‍കാനും തീരുമാനമായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു.
പി.ജി. പ്രവേശനം ഒക്‌ടോബര്‍ 6 വരെ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി സെന്ററുകള്‍ എന്നിവയിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം ഒക്‌ടോബര്‍ 6-ന് വൈകീട്ട് 3 മണി വരെ നീട്ടി. ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും ഒക്‌ടോബര്‍ 6-ന് വൈകീട്ട് 3 മണി വരെ ലഭ്യമാകും. ഒഴിവുകളുടെ വിവരത്തിന് വിദ്യാര്‍ത്ഥികള്‍ അതാത് കോളേജുമായോ സര്‍വകലാശാലാ സെന്ററുമായോ ബന്ധപ്പെടേണ്ടതാണ്.
ഫിസിക്കല്‍ സയന്‍സ് അസി. പ്രൊഫസര്‍
കാലിക്കറ്റ് സര്‍വലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ഫിസിക്കല്‍ സയന്‍സ് അസി. പ്രൊഫസര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റ സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി ഒക്‌ടോബര്‍ 13-നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍