ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ വൻതൊഴിലവസരങ്ങൾ; വിശദാംശങ്ങളിവയാണ്...

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 6 മുതൽ 2022 ഒക്ടോബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. FCI-യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 
 

FCI recruitment details here

ദില്ലി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ)  കാറ്റഗറി 3-ന് കീഴിലുള്ള നോൺ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 3 (AG-III), ജൂനിയർ എഞ്ചിനീയർ (ജെഇ), ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് 2 (സ്റ്റെനോ ഗ്രേഡ് II) തസ്തികകളിലായി രാജ്യത്തുടനീളമുള്ള എഫ്‌സിഐ ഡിപ്പോകളിലും ഓഫീസുകളിലും ആകെ 5043 ഒഴിവുകളിലേക്കാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 6 മുതൽ 2022 ഒക്ടോബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. FCI-യുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. 

ആകെ ഒഴിവുകൾ - 5043

നോർത്ത് സോൺ - 2388

AG-III (ടെക്‌നിക്കൽ) - 611
AG-III (ജനറൽ) - 463
AG-III (അക്കൗണ്ടുകൾ) - 142
AG-III (ഡിപ്പോ) - 1063
ജെഇ (ഇഎംഇ) - 8
ജെഇ (സിവിൽ) - 22
AG-II (ഹിന്ദി) - 36
സ്റ്റെനോ ഗ്രേഡ്-II - 43

സൗത്ത് സോൺ - 989

AG-III (ടെക്‌നിക്കൽ) - 257
AG-III (ജനറൽ) - 155
AG-III (അക്കൗണ്ടുകൾ) - 107
AG-III (ഡിപ്പോ) - 435
ജെഇ (സിവിൽ) - 5
AG-II (ഹിന്ദി) - 22
സ്റ്റെനോ ഗ്രേഡ്-II - 8

ഈസ്റ്റ് സോൺ - 768

AG-III (ടെക്‌നിക്കൽ) - 194
AG-III (ജനറൽ) - 185
AG-III (അക്കൗണ്ടുകൾ) - 72
AG-III (ഡിപ്പോ) - 283
ജെഇ (സിവിൽ) - 7
ജെഇ (ഇഎംഇ) - 2
AG-II (ഹിന്ദി) - 17
സ്റ്റെനോ ഗ്രേഡ്-II - 8

വെസ്റ്റ് സോൺ - 713

AG-III (ടെക്‌നിക്കൽ) - 194
AG-III (ജനറൽ) - 296
AG-III (അക്കൗണ്ടുകൾ) - 45
AG-III (ഡിപ്പോ) - 258
ജെഇ (സിവിൽ) - 5
ജെഇ (ഇഎംഇ) - 2
AG-II (ഹിന്ദി) - 6
സ്റ്റെനോ ഗ്രേഡ്-II - 9

NE സോൺ - 185

AG-III (ടെക്‌നിക്കൽ) - 48
AG-III (ജനറൽ) - 53
AG-III (അക്കൗണ്ടുകൾ) - 40
AG-III (ഡിപ്പോ) - 15
ജെഇ (സിവിൽ) - 9
ജെഇ (ഇഎംഇ) - 3
AG-II (ഹിന്ദി) - 12
സ്റ്റെനോ ഗ്രേഡ്-II - 5
FCI കാറ്റഗറി 3 ശമ്പളം:

ജെഇ - 34000-103400 രൂപ
സ്റ്റെനോ ഗ്രേഡ് 2 - 30500-88100 രൂപ
എജി ഗ്രേഡ് 3 - 28200- 79200 രൂപ

എഴുത്തുപരീക്ഷ (പ്രിലിംസ് കൂടാതെ/അല്ലെങ്കിൽ മെയിൻ), സ്‌കിൽ ടെസ്റ്റ്/ടൈപ്പ് ടെസ്റ്റ് (പോസ്‌റ്റിന് ആവശ്യമെങ്കിൽ), പ്രമാണ പരിശോധന, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് FCI-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.fci.gov.in-ൽ  ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഒക്ടോബർ 05 ആണ്.


 

Latest Videos
Follow Us:
Download App:
  • android
  • ios