പരീക്ഷ വിജ്ഞാപനം, റാങ്ക് ലിസ്റ്റ്, ഡിസിഎ അഡ്മിഷൻ; മറ്റ് വിദ്യാഭ്യാസ അറിയിപ്പുകൾ
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കുളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി ഏപ്രിൽ 2022 പരീക്ഷാ വിജ്ഞാപനവും 2021-22 ഒന്നാം വർഷ എഫ്.ഡി.ജി.റ്റി പെർമനന്റ് രജിസ്റ്റർ നമ്പരും tekerala.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് ജോയിന്റ് കൺട്രോളർ അറിയിച്ചു.
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) പ്രവേശനം
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കുളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ഓഗസ്റ്റ് 11 മുതൽ www.scolekerala.org വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
Read Also: പി.ആര്‍.ഡി തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്‍ലേറ്റർ പാനലില്‍ അപേക്ഷ ആഗസ്റ്റ് 17നകം
പിഴകൂടാതെ സെപ്റ്റംബർ 12 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/ രജിസ്‌ട്രേഡ് തപാലിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്‌കോൾ-കേരള വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2342950, 2342271, 2342369.
അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ്-ഹയർ സെക്കന്ററി വിഭാഗത്തിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) അധ്യാപക തസ്തികകളിലേക്ക് 01.01.2016 മുതൽ 28.12.2020 വരെയുള്ള തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ മിനിസ്റ്റീരിയർ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) എന്നിവരെ ഉൾപ്പെടുത്തിയ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി വിഭാഗം) ഗവ. ഹയർ സെക്കന്ററി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/എൽ.പി.എസ്.എ, മിനിസ്റ്റീരിയർ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) എന്നി വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കി യോഗ്യരായവരെ ഉൾപ്പെടുത്തിയ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റ് www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.