DRDO Recruitment : ഡിആർഡിഒയിൽ സയന്റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിൽ 630 ഒഴിവുകൾ

സയന്റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിലാണ് ഒഴിവുകൾ. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കും സ​യ​ൻ​സ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റു​ക​ൾ​ക്കും അപേക്ഷിക്കാം.

DRDO invited applications for scientist and engineer vacancies

ദില്ലി: ഡിആർഡിഒ (DRDO) 630 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്, എഞ്ചിനീയർ തസ്തികകളിലാണ് ഒഴിവുകൾ. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കും സ​യ​ൻ​സ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റു​ക​ൾ​ക്കും അപേക്ഷിക്കാം. ഡി​ഫ​ൻ​സ് റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഡി.​ആ​ർ.​ഡി.​ഒ) 579, ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഡി.​എ​സ്.​ടി)​യി​ൽ എ​ട്ട്, ഏ​റോ​നോ​ട്ടി​ക്ക​ൽ ഡെ​വ​ല​പ്മെ​ന്റ് ഏ​ജ​ൻ​സി​യി​ൽ (എ.​ഡി.​എ) 43 എ​ന്നി​ങ്ങ​നെയാണ് ഒഴിവുകളുടെ എണ്ണം. https://rac.gov.in, https://drdo.gov.in, https://ada.gov.in, www.dst.gov.in എന്നീ വെബ്സൈറ്റുകളിൽ വിശദമായ വിജ്ഞാപനം കാണാം. നിലവിൽ ​ഗേറ്റ് സ്കോർ ഉള്ളവർക്കാണ് അവസരം. 

സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, അ​റ്റ്മോ​സ്ഫി​യ​റി​ക് സ​യ​ൻ​സ്, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി ഡി​സി​പ്ലി​നു​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ. ഫ​സ്റ്റ് ക്ലാ​സ് മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും ഗേ​റ്റ് സ്കോ​റും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്ട്രി​ക്ക​ൽ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്/​മെ​റ്റ​ല​ർ​ജി​ക്ക​ൽ, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഏ​റോ​നോ​ട്ടി​ക്ക​ൽ, സി​വി​ൽ, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ, നേ​വ​ൽ ആ​ർ​ക്കി​ടെ​ക്ച​ർ, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ് ഡി​സി​പ്ലി​നു​ക​ളി​ലാ​ണ് ഒ​ഴി​വു​കൾ.

എ​ഴു​ത്തു​പ​രീ​ക്ഷ, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം, റേ​റ്റ് സ്കോ​ർ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 22നാണ് തെരഞ്ഞെടുപ്പ് പരീക്ഷ. 100 രൂപയാണ് അപേക്ഷ ഫീസ്. വ​നി​ത​ക​ൾ​, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ എന്നിവർക്ക് ഫീ​സി​ല്ല. ഡി.​ആ​ർ.​ഡി.​ഒ-28, ഡി.​എ​സ്.​ടി-35 വ​യ​സ്സ്, എ.​ഡി.​എ-30 വ​യ​സ്സ്,  എന്നിങ്ങനെയാണ് പ്രായപരിധി. അർഹരായവർക്ക് നിയമപ്രകാരമായ ഇളവുണ്ട്. 


 

Latest Videos
Follow Us:
Download App:
  • android
  • ios