2022 ലെ എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യേണ്ടതിങ്ങനെ

പ്രിലിമിനറി പരീക്ഷ 2022 നവംബറിലും മെയിൻ പരീക്ഷ 2022 ഡിസംബർ / ജനുവരി 2023 മാസത്തിലും നടക്കും

Download sbi clerk admit card 2022

ദില്ലി : 2022 ലെ എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ കരിയർ പോർട്ടലായ sbi.co.in/web/careers-ൽ നിന്ന് അവരുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. അപേക്ഷകർക്ക് നവംബർ 25 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പ്രിലിമിനറി പരീക്ഷ 2022 നവംബറിലും മെയിൻ പരീക്ഷ 2022 ഡിസംബർ / ജനുവരി 2023 മാസത്തിലും നടക്കും. 5486 ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികകൾ നികത്തുന്നതിനാണ് ഈ റിക്രൂട്ടിംഗ് ഡ്രൈവ് നടത്തുന്നത്. 

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് - sbi clerk admit card 2022 

എസ്ബിഐ ക്ലർക്ക് 2022 അഡ്മിറ്റ് കാർഡ്  ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ...

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് sbi.co.in സന്ദർശിക്കുക
  • ഹോംപേജിൽ, അഡ്മിറ്റ് കാർഡ് ലിങ്ക് എടുക്കുക
  • നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൽ നൽകുക
  • ഭാവി റഫറൻസിനായി അതേ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
Latest Videos
Follow Us:
Download App:
  • android
  • ios