വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപേ പ്രീ-പ്രൈമറി കുട്ടികളുടെ പരിശീലന പുസ്തക വിതരണം പൂർത്തിയാകും

വിദ്യാലയങ്ങൾ തുറക്കുന്നതിന് ആഴ്ചകൾക്കു മുൻപേ പ്രീ-പ്രൈമറി കുട്ടികളുടെ പരിശീലന പുസ്തക വിതരണം പൂർത്തിയാകും

Distribution of training books for pre-primary children will be completed


തിരുവനന്തപുരം: വിദ്യാലയങ്ങൾ തുറക്കുന്നതിന് ആഴ്ചകൾക്കു മുൻപേ പ്രീ-പ്രൈമറി കുട്ടികളുടെ പരിശീലന പുസ്തക വിതരണം പൂർത്തിയാകും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോട് ചേർന്നുള്ള പ്രീ-സ്‌കൂൾ കുട്ടികളുടെ മാനസിക- ശാരീരിക വളർച്ച ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് കൂടുതൽ കർമ്മ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മണക്കാട് ഗവ. ടി.ടി.ഐ.യിൽ പ്രീ-പ്രൈമറി കുട്ടികൾക്കുള്ള പ്രവർത്തന പുസ്തകം 'കളിത്തോണി'യുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രീ-പ്രൈമറി ക്ലാസുകളിൽ 'കളി' കേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ പഠനാന്തരീക്ഷം രസകരമാക്കുന്നതിനുള്ള താലോലം പ്രവർത്തനമൂലകളിലൂടെ മാതൃകാ പ്രീ-സ്‌കൂൾ പദ്ധതി ദേശീയ തലത്തിൽ ആദ്യമായി നടപ്പിലാക്കി പ്രശംസ നേടിയ സംസ്ഥാനമാണ് കേരളം.  

ആറു വയസ്സു വരെയുള്ള പ്രായം ഏതൊരു മനുഷ്യന്റെ തലച്ചോറിന്റെ വികാസത്തെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും, നാഢീവ്യവസ്ഥ ദ്രുത ഗതിയിൽ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ സ്വഭാവ രൂപീകരണവും ബുദ്ധി വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന പ്രീ-സ്‌കൂൾ പരിശീലനങ്ങൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഊന്നൽ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ പ്രീ-പ്രൈമറി സ്‌കൂളുകളിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടികൾ നേരിടുന്നുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുവാൻ  പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് പുറമെ ഈ അധ്യായന വർഷം മുതൽ പ്രീ-പ്രൈമറി കുട്ടികൾക്കുള്ള പ്രവർത്തന പുസ്തകം  'കളിത്തോണി' മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അച്ചടിച്ച് വിതരണത്തിന് തയാറായിട്ടുണ്ട്.  
 

Latest Videos
Follow Us:
Download App:
  • android
  • ios