കേരളത്തിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ എക്‌സ്‌പൊ; ഏപ്രില്‍ 29,30 കോഴിക്കോട്. ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ

ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ ഹോട്ടല്‍ കാലിക്കറ്റ് ടവര്‍,മാവൂര്‍ റോഡ്,കോഴിക്കോടാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 10 മുതല്‍ 6 മണി വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  മാത്രമാണ് പ്രവേശനം

Discover Global Expo Biggest study abroad expo in Kerala at Kozhikode

എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് വിദേശത്തേക്കുള്ള വിമാനയാത്രാ ടിക്കറ്റ് സൗജന്യമായി ലഭിക്കും.വിദേശത്ത് പഠിക്കാന്‍ അഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.  വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക്  എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്നീ രണ്ട് കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണം. പക്ഷേ, ഈ രണ്ടു തീരുമാനങ്ങള്‍ എടുക്കുന്നത് എളുപ്പമല്ല. വിദേശപഠനം കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ആധികാരികമായ വിവരങ്ങള്‍ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമാകണം. ഇത് എളുപ്പമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്‌കവര്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ എക്‌സ്‌പൊ.

Discover Global Expo Biggest study abroad expo in Kerala at Kozhikode

ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ ഹോട്ടല്‍ കാലിക്കറ്റ് ടവര്‍,മാവൂര്‍ റോഡ്,കോഴിക്കോടാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 10 മുതല്‍ 6 മണി വരെ നടക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  മാത്രമാണ് പ്രവേശനം. എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് വിദേശത്തേക്കുള്ള വിമാനയാത്രാ ടിക്കറ്റ് സൗജന്യമായി ലഭിക്കും.വിദേശ  പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഈ എക്‌സ്‌പൊ ഉത്തരം നല്‍കും. സുരക്ഷിതമായി വിദേശരാജ്യങ്ങളിലേക്ക് എത്തുന്നതിനുളള വഴികാട്ടിയുമാകും. അമ്പതോളം രാജ്യങ്ങളിലെ കോഴ്‌സുകളില്‍ നിന്ന് ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാനുമാകും. ആയിരത്തിലധികം വിദേശ സര്‍വകലാശാലകളിലെ പ്രോഗ്രാമുകളെക്കുറിച്ച് അറിയാനും എക്‌സ്‌പൊ അവസരമൊരുക്കുന്നു.
പ്രധാനപ്പെട്ട വിദേശ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാം.

കൂടാതെ വിദ്യാഭ്യാസ വായ്പ,ഐഇഎല്‍ടിഎസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയില്‍ ലഭ്യമാണ്. കുറഞ്ഞ ചിലവില്‍ ഡിഗ്രി ഇന്ത്യയിലും വിദേശത്തുമായി പഠിക്കാനുളള ട്വിന്നിങ്ങ് ഓപ്ഷനും എക്‌സ്‌പൊ അവതരിപ്പിക്കുന്നു.

വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്‌സ്‌പൊയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ജെയിന്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ സ്റ്റഡീസ് ( Jain center for global studies)ആണ്. ഹെറാള്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ( Heralds international )പ്രസന്റിങ്ങ് സ്‌പോണ്‍സര്‍ ആണ്. വെസ്റ്റ്മൗണ്ട് സ്റ്റഡി അബ്രോഡ്(Westmount study abroad ), ആള്‍ഗേറ്റ് ഇന്റര്‍നാഷണല്‍ ( Algate international ), മാഞ്ഞൂരാന്‍സ് സ്റ്റഡി അബ്രോഡ് ( Manjoorans Study Abroad) എന്നിവര്‍ പവേര്‍ഡ് ബൈ സ്‌പോണ്‍സറും,യൂണിമണി ഫോറെക്‌സ്  ആന്‍ഡ് ട്രാവല്‍ പാര്‍ട്ണറും ആണ്. അഫനിക്‌സ്( Affiniks),ബീറൂട്ട്‌സ്( beroots),ഡിവേള്‍ഡ് ഇന്റര്‍നാഷണല്‍( D world International),എഡ്യുഗോ(eddugo),എക്‌സോഡെക്‌സ് (Exodex ), ഗോഡ്‌സ്പീഡ് സ്റ്റഡി എബ്രോഡ്( Godspeed study Abroad), കെ.സി.ഓവര്‍സീസ് എഡ്യുക്കേഷന്‍ ( KC Overseas Education), ലീഡ്‌സ് സ്റ്റഡി അബ്രോഡ(Leadz Study Abroad ), എം.ഡബ്ല്യു.ടി കണ്‍സള്‍ട്ടന്‍സി( MWT Consultancy), എന്‍.ഡബ്ല്യു.സി എഡ്യുക്കേഷന്‍ (NWC Education ),റിയ സ്റ്റഡി അബ്രോഡ് ( Riya Study Abroad),സ്‌കൈമാര്‍ക്ക് എഡ്യുക്കേഷന്‍ ( Skymark Education), സാന്റമോണിക്ക സ്റ്റഡി അബ്രോഡ് (Santamonica Study Abroad ), ഇന്‍സൈറ്റ് ഇന്റര്‍നാഷണല്‍ ( Insight Internationa ) എന്നിവര്‍ എക്‌സ്‌പൊയുടെ ഭാഗമാകും.
 

 

Latest Videos
Follow Us:
Download App:
  • android
  • ios