DHSE Kerala Plus 2 Result 2022 : പ്ലസ് ടൂ ഫലം ജൂൺ 21 ന് പ്രഖ്യാപിക്കും; പരിശോധിക്കേണ്ടതിങ്ങനെ...

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം. 

DHSE Kerala Plus 2 Result 2022 will announce June 21

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടൂ ഫലം (Plus two result) 2022 ജൂൺ 21 ന് പ്രഖ്യാപിക്കും. പ്ലസ് 2 പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് keralaresults.nic.in ൽ അവരുടെ ഫലങ്ങൾ പരിശോധിക്കാം. 2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.  പ്ലസ് 2 പ്രായോഗിക പരീക്ഷകൾ, 2022 ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ ആയിരുന്നു. 2021-ൽ ആകെ 3,28,702 വിദ്യാർത്ഥികളാണ് പരീക്ഷയിൽ വിജയിച്ചത്. 

പരീക്ഷ ഫലം പരിശോധിക്കാം
keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിൽ റിസൾട്ട് എന്ന ലിങ്ക് ഓപ്പൺ ചെയ്യുക
ലോഗിൻ വിശദാംശങ്ങൾ നൽകുക
ഫലം സ്ക്രീനിൽ കാണാം
ഭാവി റഫറൻസിനായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.

പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം തന്നെ, തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം. പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞു. 44,363 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ ഇത്തവണയും ഹയർസെക്കണ്ടറി സീറ്റുകൾ കൂട്ടേണ്ടിവരും.  4,26,469 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

 


 

Latest Videos
Follow Us:
Download App:
  • android
  • ios