Deputation Appointment : ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം; നിയമ ബിരുദധാരികൾക്ക് മുൻഗണന
കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരിൽ നിയമ ബിരുദധാരികൾക്ക് മുൻഗണനയുണ്ടാകും.
തിരുവനന്തപുരം: കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50,200-1,05,300) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരിൽ നിയമ ബിരുദധാരികൾക്ക് മുൻഗണനയുണ്ടാകും.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡേറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഏപ്രിൽ 13നു വൈകിട്ട് അഞ്ചിനു മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
സാമൂഹ്യ പഠനമുറി പ്രൊപ്പോസൽ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്തിൽ സാമൂഹ്യപഠനമുറിക്ക് അനുയോജ്യമായ 500 സ്‌ക്വയർ ഫീറ്റിൽ കുറയാത്തതും ടോയ്‌ലറ്റ് സൗകര്യത്തോടുകൂടിയതുമായ കെട്ടിടം നിർമ്മിക്കുന്നതിന് ഈ രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ. അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30ന് ഉച്ചയ്ക്ക് 2 മണി വരെ. പ്രീബിഡ് മീറ്റിംഗ് മാർച്ച് 25ന് രാവിലെ 11ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാസഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2303229, 0471-2304594.