'വിദ്യാർഥികളായതിനാൽ പിഴ ചുമത്തുന്നില്ല'; നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ഹർജിക്കാർക്കെതി കോടതി

ഹർജി നൽകാൻ വളരെ വൈകിയെന്നും ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളായതിനാൽ കോടതി ചെലവ് ഈടാക്കുന്നില്ലെന്നും കോടതി പറഞ്ഞു.

Delhi HC DISMISSES Plea For Postponement Of NEET UG Exam

ദില്ലി: ജൂലൈ 17ന് നടക്കാനിരിക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യുജി 2022 പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഹർജി നൽകിയവർക്കെതിരെ ദില്ലി ഹൈക്കോടതി. ഹർജികൾ പരിഗണിക്കാൻ ദില്ലി ഹൈക്കോടതി വിസമ്മതിച്ചു. പരീക്ഷ നടത്തുന്നത് നാലോ ആറോ ആഴ്‌ച നീട്ടിവെക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഹർജി നൽകാൻ വളരെ വൈകിയെന്നും ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളായതിനാൽ കോടതി ചെലവ് ഈടാക്കുന്നില്ല. ഹരജിക്കാരനെതിരെ നടപടിയെടുക്കേണ്ടതായിരുന്നു. എന്നാൽ  ഇവർ വിദ്യാർത്ഥികളായതിനാൽ നടപടിയെടുക്കുന്നില്ല. ഇത്തരം ഹർജികൾ ഫയൽ ചെയ്താൽ, ചെലവ് ചുമത്തുമെന്നും  ജസ്റ്റിസ് നരുല ഹരജി തള്ളിക്കൊണ്ട് പറഞ്ഞു. ഹർജിയിൽ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ. പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് (NEET Admit Card 2022) 2022 പുറത്തിറക്കിയിരുന്നു (National Testing Agency).  പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് (Download Admit Card)  അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉദ്യോ​ഗാർത്ഥികൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നിർദ്ദേശിക്കുന്നു. പേര്, റോൾനമ്പർ, എക്സാം സിറ്റി, പരീക്ഷ കേന്ദ്രം, പരീക്ഷ സമയം, റിപ്പോർട്ടിം​ഗ് ടൈം, കൊവിഡ് 19  നിർദ്ദേശങ്ങൾ, ഡ്രെസ് കോഡ് നിർദ്ദേശങ്ങൾ എന്നീ കാര്യങ്ങളാണ് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കേണ്ടത്.  

ഈ വർഷം 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഡ്മിറ്റ് കാർഡ് ലഭിച്ചാൽ അവയിലെ എല്ലാ വിവരങ്ങളിലും തെറ്റില്ല എന്ന് ക്രോസ്ചെക്ക് ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകി അ‍ഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ 546 ന​ഗരങ്ങളിലും ഇന്ത്യക്ക് പുറത്ത് 14 ന​ഗരങ്ങളിലുമായിട്ടാണ് നീറ്റ് പരീക്ഷ നടക്കുന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios