കേരളത്തിലെ എൻജിനീയറിങ്ങ് പ്രവേശനം; സമയപരിധി നവംബർ 30 വരെ നീട്ടി

സംസ്ഥാന സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി സമയ പരിധി നീട്ടിയത്. 


 

deadline for engineering admissions in Kerala has been extended till November 30

ദില്ലി:  കേരളത്തിലെ എൻജിനീയറിങ്ങ് പ്രവേശനത്തിന് ഉള്ള സമയപരിധി നവംബർ 30 വരെ നീട്ടി സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി സമയ പരിധി നീട്ടിയത്. കേരളത്തിൽ 273 ബി ടെക് സീറ്റുകളും 751 എം ടെക് സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ അറിയിച്ചു.  കഴിഞ്ഞ തവണ അഭിഭാഷകൻ അബ്ദുള്ള നസീഹ് ചീഫ് ജസ്റ്റിസിന് മുന്നിൽ ഹർജി പരാമർശിച്ചതോടെയാണ് ഇന്ന് വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. 


പരിഭാഷയിൽ മികവ് പുലർത്തുന്നവരാണോ നിങ്ങള്‍ ?  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരികളെ തേടുന്നു

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സൈദ്ധാന്തിക ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിന്‍റെ ഭാഗമായി പരിഭാഷകരെ നിയമിക്കുന്നു. ശാസ്ത്ര മാനവിക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർ, നിയമം, മെഡിസിൻ, എൻജിനിയറിംഗ് ഇവയിൽ ഏതിലെങ്കിലും ബിരുദമുള്ളവരായിരിക്കണം. അപേക്ഷകർ മലയാള പരിജ്ഞാനമുള്ളവരായിരിക്കണം. യോഗ്യതയുള്ളവർ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ നവംബർ 20ന് ഉച്ചയ്ക്ക് 2ന് മുമ്പ് ലഭിക്കത്തക്കവിധം തപാലിലോ, director@silkerala.in എന്ന ഇമെയിലിലോ അപേക്ഷ അയയ്ക്കണം. അപേക്ഷയോടൊപ്പം 10 പേജിൽ കുറയാത്ത ഒരു പ്രതിപാദ്യം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൂടി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471- 2316306, വെബ്സൈറ്റ് : www.keralabhashainstitute.org.


സർവേയർ ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2022ന് 41 വയസ് കവിയരുത്. സമാന മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം: 81,000 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യതയ്ക്കും കൂടുതൽ വിവരങ്ങൾക്ക്: 0471-2330756, ഇ-മെയിൽ: peeotvm.emp.lbr@kerala.gov.in.

താത്ക്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവ്വേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2022ന് 41 വയസ്സ് കവിയരുത്. ശമ്പളം: 68000. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04712330756, ഇ-മെയിൽ: peeotvm.emp.lbr@kerala.gov.in.

Latest Videos
Follow Us:
Download App:
  • android
  • ios