ആകാശവാണി വാര്‍ത്താ വിഭാഗത്തില്‍ കാഷ്വല്‍ പാനലിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി ജൂലൈ 15 (വൈകിട്ട് 6 മണി വരെ) ദീര്‍ഘിപ്പിച്ചു. മറ്റ് നിബന്ധനകളും വ്യവസ്ഥകളും അതേപടി തുടരും.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആകാശവാണിയുടെ (All india Radio) പ്രാദേശിക വാര്‍ത്താ വിഭാഗം, ക്യാഷ്വല്‍ / അസൈന്‍മെന്റ് (Casual Panel) അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിലേക്ക്, ന്യൂസ് എഡിറ്റര്‍മാര്‍/റിപ്പോര്‍ട്ടര്‍മാര്‍ (മലയാളം), ന്യൂസ് റീഡേഴ്സ് -കം- ട്രാന്‍സ്ലേറ്റര്‍മാര്‍ (മലയാളം) എന്നിവരുടെ ഒരു പാനല്‍ രൂപീകരിക്കുന്നതിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി ജൂലൈ 15 (വൈകിട്ട് 6 മണി വരെ) ദീര്‍ഘിപ്പിച്ചു. മറ്റ് നിബന്ധനകളും വ്യവസ്ഥകളും അതേപടി തുടരും.
തിരുവനന്തപുരം ആകാശവാണിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. എല്ലാ അപേക്ഷകരും എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകേണ്ടതാണ്. ന്യൂസ് റീഡര്‍-കം-ട്രാന്‍സ്ലേറ്ററായി കാഷ്വല്‍ എംപാനല്‍മെന്റിന് അപേക്ഷിക്കുന്നവര്‍ ശബ്ദപരിശോധനയ്ക്ക് വിധേയരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, www.newsonair.gov.in (ഒഴിവുകളുടെ വിഭാഗത്തിന് കീഴില്‍) അല്ലെങ്കില്‍ https://prasarbharati.gov.in/pbvacancies/ സന്ദര്‍ശിക്കുക.