CUET UG exam 2022 : കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ഇന്ന് മുതൽ; ഇക്കാര്യങ്ങൾ കർശനമായി പാലിക്കണം...

CUET പരീക്ഷ എഴുതുമ്പോൾ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഉദ്യോഗാർത്ഥികളോട് അധികൃതർ നിർദ്ദേശിക്കുന്നു. 

CUET UG exam 2022 starts from today

ദില്ലി: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (Common University Entrance Test) അണ്ടർ ഗ്രാജുവേറ്റ് (CUET UG) - 2022 (CUET UG 2022) പരീക്ഷ ജൂലൈ 15 മുതൽ നടത്തുന്നു. National Testing Agency) നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഇതിനകം തന്നെ CUET UG അഡ്മിറ്റ് കാർഡും (CUET UG 2022) പരീക്ഷാർത്ഥികൾക്കുള്ള പ്രധാന നിർദ്ദേശങ്ങളും അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ cuet.samarth.ac.in-ൽ നൽകിയിട്ടുണ്ട്. CUET പരീക്ഷ എഴുതുമ്പോൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പരീക്ഷാർത്ഥികളോട് അധികൃതർ നിർദ്ദേശിക്കുന്നു. എൻ‌ടി‌എയുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത CUET അഡ്മിറ്റ് കാർഡിൽ പരീക്ഷാ തീയതി, ഷിഫ്റ്റ്, കോഴ്‌സ്, ടെസ്റ്റ് സെന്ററിന്റെ സ്ഥലം എന്നിവ സൂചിപ്പിച്ചിരിക്കുന്നു. 

1. പരീക്ഷ നടക്കുന്ന സ്ഥലത്ത് എത്തിച്ചേരാനുള്ള സ്ഥലവും മാർഗങ്ങളും പരിചയപ്പെടാൻ പരീക്ഷാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിക്കുന്നു.

2. പരീക്ഷാ കേന്ദ്രത്തിലെ റിപ്പോർട്ടിംഗ് സമയവും ഗേറ്റ് അടയ്ക്കുന്ന സമയവും പരീക്ഷാർത്ഥിയുടെ CUET അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗേറ്റ് അടച്ചു കഴിഞ്ഞാൽ പരീക്ഷാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല.

3. പരീക്ഷാർത്ഥികൾ അഡ്മിറ്റ് കാർഡിന്റെ ഹാർഡ് കോപ്പിയും സാധുവായ ഫോട്ടോ ഐഡി പ്രൂഫും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം പരീക്ഷകേന്ദ്രത്തിലേക്ക് കൊണ്ടുപോകണം. 

4. പരീക്ഷാർത്ഥികൾക്ക് മാസ്ക് ധരിച്ച് പരീക്ഷാകേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. പരീക്ഷാകേന്ദ്രത്തിൽ നിന്നും മാസ്ക് നൽകും.

5. പരീക്ഷാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിൽ റോൾ നമ്പർ സൂചിപ്പിക്കുന്ന സീറ്റുകൾ അനുവദിക്കും.

6. ഒരു പരീക്ഷാർത്ഥിയും ഏതെങ്കിലും തരത്തിലുള്ള ഉപകരണം, പെൻസിൽ ബോക്സ്, ഹാൻഡ്ബാഗ്, പേഴ്സ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പേപ്പർ, സ്റ്റേഷനറി, ടെക്സ്റ്റ് മെറ്റീരിയൽ (അച്ചടിച്ചതോ എഴുതിയതോ ആയ വസ്തുക്കൾ) എന്നിവ കൊണ്ടുപോകാൻ അനുവാദമില്ല.

7. പരീക്ഷാർത്ഥികൾക്ക് ഇലക്ട്രോണിക് ഗാഡ്‌ജെറ്റ്, മൊബൈൽ ഫോൺ, ഇയർഫോൺ, മൈക്രോഫോൺ, പേജർ, കാൽക്കുലേറ്റർ, ഡോക്യുപെൻ, ലോഗ് ടേബിള്‍സ്, ക്യാമറ, ടേപ്പ് റെക്കോർഡർ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകാൻ അനുവാദമില്ല.

8. പരീക്ഷാ ഹാളിൽ പരീക്ഷാർത്ഥികൾക്ക്  റഫ് ഷീറ്റുകൾ നൽകും. പരീക്ഷ പൂർത്തിയാകുമ്പോൾ പരീക്ഷാർത്ഥികൾ അത് ഇൻവിജിലേറ്റർക്ക് കൈമാറണം. 

9. ഒരു പരീക്ഷാർത്ഥി അന്യായമായ രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ, അവന്റെ/അവളുടെ പരീക്ഷ എഴുതാനുള്ള അവസരം റദ്ദാക്കപ്പെടുകയും ഭാവിയിൽ 3 വർഷത്തേക്ക് ഡീബാർ ചെയ്യപ്പെടുകയും ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios