CUET PG 2022 : ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പൊതുപ്രവേശന പരീക്ഷ സെപ്റ്റംബർ 1 മുതൽ

42 കേന്ദ്ര സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ നടത്തുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പ്രഖ്യാപിച്ചിരുന്നു. 

CUET PG 2022 examination date announced

ദില്ലി:  ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള (CUET PG 2022) കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ (University Grants Commission) (യുജിസി) ചെയർമാൻ എം ജഗദേഷ് കുമാർ. സെപ്തംബർ 1 മുതൽ 11 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷകൾ നടക്കും. "CUET (PG) - 2022-ന്റെ തീയതികൾ ഇവയാണ്: 2022 സെപ്റ്റംബർ 1,2, 3, 4, 5, 6, 7, 9, 10, 11. അഡ്മിറ്റ് കാർഡ്  പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. ടെസ്റ്റ് പേപ്പർ കോഡ്, ഷിഫ്റ്റ്/ടൈം എന്നിവയുടെ വിശദമായ ഷെഡ്യൂൾ എൻ‌ടി‌എ പ്രഖ്യാപിക്കും, ”അദ്ദേഹം ട്വീറ്റ് ചെയ്തു. 

പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി എൻ‌ടി‌എ വെബ്‌സൈറ്റുകളായ http://nta.ac.in, https://cuet.nta.nic.in എന്നിവ പതിവായി സന്ദർശിക്കാൻ ഉദ്യോഗാർത്ഥികളോട് അധികൃതർ നിർദ്ദേശിക്കുന്നു. എന്തെങ്കിലും ചോദ്യങ്ങൾക്കോ, വ്യക്തതകൾക്കോ ​​വേണ്ടി, ഉദ്യോഗാർത്ഥികൾക്ക് cuet-pg@nta.ac.in എന്ന ഇ-മെയിൽ ഉപയോ​ഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 42 കേന്ദ്ര സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ നടത്തുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പ്രഖ്യാപിച്ചിരുന്നു. 

ഗസ്റ്റ് ലക്ചറര്‍ നിയമനം
 
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ് (ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍) ഇന്‍ ഇലക്ട്രോണിക്‌സ്  ആന്‍ഡ്   കമ്മ്യൂണിക്കേഷന്‍, (ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍) ഇന്‍  ഇലക്ട്രോണിക്‌സ്, ലക്ചറര്‍ ഇന്‍ കോമേഴ്‌സ്, ഡെമോന്‍സ്‌ട്രേറ്റര്‍ - ഇന്‍ കമ്പ്യൂട്ടര്‍,  എഞ്ചിനീയറിങ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. ഇലക്ട്രോണിക്‌സ് വിഭാഗത്തിലേക്ക് ഓഗസ്റ്റ് മൂന്നിനും ലക്ചറര്‍ ഇന്‍ കോമേഴ്‌സ് ഡെമോന്‍സ്‌ട്രേറ്റര്‍ - ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് ഓഗസ്റ്റ് നാലിന് രാവിലെ 9.30 നുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0483-2750790.
 

Latest Videos
Follow Us:
Download App:
  • android
  • ios