സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ - തപാൽ മുഖേന; മന്ത്രി വി ശിവൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു

ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടതാണ്. 

Correspondence of schools is no longer through e-mail Minister V Sivankutty inaugurated the project sts

തിരുവനന്തപുരം: സ്കൂളുകളുടെ കത്തിടപാടുകൾ സുഗമമാക്കാനുള്ള  ഇ - തപാൽ പദ്ധതി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി  ഉദ്ഘാടനം ചെയ്തു. ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടതാണ്. ആധുനിക കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇ-ഗവേണന്‍സ്.  

പൊതു വിദ്യാഭ്യാസ വകുപ്പില്‍ 2018 ഏപ്രില്‍ മാസത്തില്‍ ആണ് ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ആദ്യമായി ഇ-ഓഫീസ് ഫയല്‍ സംവിധാനം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ആരംഭിച്ച പദ്ധതി തുടര്‍ന്നുള്ള 3 വര്‍ഷങ്ങളിലായി ഡി.ഡി.ഇ., ആര്‍.ഡി.ഡി., എ.ഡി. ഡി.ഇ.ഒ., എ.ഇ.ഒ. ടെക്സ്റ്റ് ബുക്ക്, പരീക്ഷ ഭവന്‍ എന്നീ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുള്ളിലുള്ള ഓഫീസുകള്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിനും സാധിച്ചിട്ടുണ്ട്. 

ഇത്തരത്തിലുള്ള ഓഫീസുകള്‍ക്ക് പുറമേ പന്ത്രണ്ടായിരത്തോളം വരുന്ന സ്കൂളുകള്‍ കൂടി അടങ്ങുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.  ഇത്രയും ബൃഹത്തായ ഒരു വകുപ്പില്‍ സംസ്ഥാനത്ത് എല്ലാ ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള കത്തിടപാടുകള്‍ പൂര്‍ണ്ണമായും ഇ-തപാല്‍ മുഖേന അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണ് ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ കേരള ആണെങ്കിലും കേരള ഐ.റ്റി. മിഷന്‍റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ പദ്ധതി പ്രവര്‍ത്തിച്ചു വരുന്നത്.  ഈ   പദ്ധതി തുടങ്ങുന്നതിനുള്ള  ശ്രമമാരംഭിച്ചത് 2022 സെപ്തംബര്‍ 1 ന് ആണ്.  പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ  പരിശീലനം ഓഫീസുകള്‍ക്ക് നല്‍കുകയും, ഓഫീസുകള്‍ പരിശീലനം സ്കൂളുകള്‍ക്ക് നല്‍കി കേവലം 7 മാസങ്ങള്‍ കൊണ്ട് 11926 ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളിലും പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സാധിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതൊരു അഭിമാന മുഹൂര്‍ത്തം കൂടിയാണിതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ചിക്കൻപോക്സ് വന്ന് പഠനവും റിവിഷനും ഒന്നും നടന്നില്ല, പക്ഷെ, ഈ ഇരട്ട സഹോദിരിമാർക്കാരു വിജയമന്ത്രം ഉണ്ടായിരുന്നു

സംസ്കൃത സര്‍വ്വകലാശാലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ഡ്യൂവല്‍ പി ജി പ്രോഗ്രാം; അറിയേണ്ടതെല്ലാം

Latest Videos
Follow Us:
Download App:
  • android
  • ios