ജേർണലിസം പഠിച്ചയാളാണോ? കണ്ടന്റ് എഡിറ്ററുടെ ഒഴിവുണ്ട്, ഓ​ഗസ്റ്റ് 12 ന് മുമ്പ് അപേക്ഷിച്ചോളൂ!

പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

content editor vacancy prism ptoject

തിരുവനന്തപുരം: ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (information and public relations department) സംയോജിത വാർത്താ ശൃംഘല (പ്രിസം) (PRISM Project) പദ്ധതിയുടെ ഭാഗമായി വകുപ്പ് ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റർ പാനലിലെ രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 വരെയാണു പാനലിന്റെ കാലാവധി. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം എന്നീ യോഗ്യതയുള്ളവർക്കും ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

പ്രായപരിധി 35 വയസ്. (നോട്ടിഫിക്കേഷൻ നൽകുന്ന തീയതിയിൽ). പ്രതിമാസം 17,940 പ്രതിഫലം ലഭിക്കും. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ prdprism2023@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 12നു മുൻപ് അപേക്ഷകൾ അയക്കണം.

ഐസിഫോസ്സിൽ കരാർ നിയമനം
സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള ഐസിഫോസ്സിലെ മഷീൻ ട്രാൻസ്ലേഷൻ പ്രോജക്റ്റിലേക്ക്  കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. MSc (CS / IT) / MCA / MTech (Circuit Branches) / MTech (Computational Linguistics) / MA  (Computational Linguistics /Linguistics)  അല്ലെങ്കിൽ BTech (Circuit Branches) /  BSc in Computer Science / തത്തുല്യ യോഗ്യതയുള്ള ബിരുദധാരികൾക്ക് ഓഗസ്റ്റ് 5ന് ഐസിഫോസിൽ നടത്തുന്ന അഭിമുഖത്തിൽ  പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13, 9400225962.

സംസ്ഥാന ഐ.ടി.ഐ കലോത്സവത്തിൽ കഴക്കൂട്ടം വനിതാ ഐ.ടി.ഐ ഓവറോൾ ജേതാക്കൾ
മൂന്ന് ദിവസമായി ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ നടന്നുവന്ന സംസ്ഥാന ഐ.ടി. ഐ കലോത്സവം വെള്ളിയാഴ്ച്ച സമാപിച്ചു. കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐ.ടി.ഐ ഓവറോൾ ചാമ്പ്യൻമാരായി. ആതിഥേയരായ ചാക്ക ഗവൺമെന്റ് ഐ.ടി.ഐ രണ്ടാമതും മലപ്പുറം അരീക്കോട് ഗവ. ഐ.ടി.ഐ മൂന്നാമതുമെത്തി.

ആകെ 36 ഐ.ടി.ഐകളാണ് കലാമേളയിൽ പങ്കെടുത്തത്. സമാപന പരിപാടി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. നർത്തകി നീനാ പ്രസാദ് മുഖ്യാതിഥിയായി. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.പി ശിവശങ്കരൻ, ചാക്ക ഐ.ടി.ഐ പ്രിൻസിപ്പൽ ഷമ്മി ബക്കർ എന്നിവർ പങ്കെടുത്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios