Coal India MT Recruitment : കോൾ ഇന്ത്യ ലിമിറ്റഡ് 481 മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ; അവസാന തീയതി ഓ​ഗസ്റ്റ് 7

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം. 

Coal India MT Recruitment 2022 application invited

ദില്ലി: കോൾ ഇന്ത്യ ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനി (Coal India MT Recruitment)  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്‌സണൽ & എച്ച്ആർ, എൻവയോൺമെന്റ്, മെറ്റീരിയൽസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് & സെയിൽസ് എന്നിവയുൾപ്പെടെ 481 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം. അപേക്ഷ നടപടികൾ ജൂലൈ 8 മുതൽ ആരംഭിക്കും. കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ ടെസ്റ്റിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കോൾ ഇന്ത്യ എംടി റിക്രൂട്ട്‌മെന്റ്. www.coalindia.in എന്ന വെബ്സൈറ്റിൽ  തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കുക. ജൂലൈ 4 നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്.

പേഴ്സണൽ ആന്റ് എച്ച് ആർ- 138
എൻവയോൺമെന്റ് - 68
മെറ്റീരിയൽസ് മാനേജ്മെന്റ് - 115
മാർക്കറ്റിം​ഗ് ആന്റ് സെയിൽസ് - 17
കമ്യൂണിറ്റി ഡെവലപ്മെന്റ് - 79
ലീ​ഗൽ - 54
പബ്ലിക് റിലേഷൻസ് - 6 
കമ്പനി സെക്രട്ടറി - 4
എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ചും മറ്റും കൂടുതൽ വിശദാംശങ്ങൾക്കായി www.coalindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
 

Latest Videos
Follow Us:
Download App:
  • android
  • ios