CSE Prelim Result 2022 : സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിശദ വിവരങ്ങൾ വെബ്സൈറ്റില്‍

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ 13,090 പേർ യോഗ്യത നേടി. പരീക്ഷ നടന്ന് 17 ദിവസത്തിനുള്ളിലാണ് ഫല പ്രഖ്യാപനം.  ജൂൺ 5നാണ് പരീക്ഷ നടന്നത്. 

civil service preliminary exam result announced

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (union public service commission) (യു‌പി‌എസ്‌സി) സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ (civil service preliminary exam) ഫലം യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in-ൽ പ്രഖ്യാപിച്ചു. ജൂൺ 22 നാണ് ഫലം പ്രഖ്യാപിച്ചത്. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ 13,090 പേർ യോഗ്യത നേടി. പരീക്ഷ നടന്ന് 17 ദിവസത്തിനുള്ളിലാണ് ഫല പ്രഖ്യാപനം.  ജൂൺ 5നാണ് പരീക്ഷ നടന്നത്. 

പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ 2022 ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷയ്ക്ക് യോഗ്യത നേടി. അവർ യഥാസമയം നൽകുന്ന (വിശദമായ അപേക്ഷാ ഫോറത്തിൽ) വീണ്ടും ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്. DAF-I പൂരിപ്പിക്കുന്നതിനും അത് സമർപ്പിക്കുന്നതിനുമുള്ള തീയതികളും പ്രധാന നിർദ്ദേശങ്ങളും UPSC വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും.  2022ലെ സിവിൽ സർവീസ് പ്രിലിമിനറിയുടെ മാർക്കുകളും കട്ട് ഓഫ് മാർക്കുകളും ഉത്തരസൂചികകളും യുപിഎസ്‌സിയുടെ അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ യുപിഎസ്‌സി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ.

പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിവയുൾപ്പെട്ടതാണ് സിവിൽ സർവ്വീസ് പരീക്ഷ. ഐ.എ.എസ്., ഐ.എഫ്.എസ്. ഐ.പി.എസ്. ഓഫീസർമാരെ തിരഞ്ഞെടുക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനാണ് ഈ പരീക്ഷ നടത്തുന്നത്. www.upsc.gov.in-ൽ പരീക്ഷാഫലം  ലഭ്യമാണ്. 861 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 11.52 ലക്ഷം പേർ  പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഒഴിവുകളുടെ എണ്ണം 861 ൽ നിന്ന് 1022 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. പ്രിലിമിനറിയിൽ യോഗ്യത നേടിയവർ മെയിന്‍ പരീക്ഷയ്ക്കായി വിശദ അപേക്ഷാപത്രം-1ൽ (ഡി.എ.എഫ്.-1) വീണ്ടും അപേക്ഷിക്കണം. പ്രിലിമിനറി ഫലം അറിയാൻ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios