KEAM 2022 : കീം 2022 രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കീം 2022 സീറ്റ് അലോട്ട്‌മെന്റ് ഒന്നാം ഘട്ടം സെപ്റ്റംബർ 22-ന് പുറത്തിറക്കിയിരുന്നു.
ദില്ലി: കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം) രണ്ടാം ഘട്ട അലോട്ട്‌മെന്റിന്റെ പ്രൊവിഷണൽ ലിസ്റ്റ് കേരള എൻട്രൻസ് കമ്മീഷണറുടെ (സിഇഇ) ഓഫീസ് പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in ൽ അലോട്ട്മെന്റിന്റെ പ്രൊവിഷണൽ ലിസ്റ്റ് പരിശോധിക്കാം. ലഭ്യമായ സീറ്റുകളുടെ എണ്ണം, കീം പ്രവേശന പരീക്ഷയിൽ ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് കീം 2022 ഘട്ടം-2 പ്രൊവിഷണൽ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പ്രൊവിഷണൽ ലിസ്റ്റിലെ പരാതികൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ പട്ടിക ലഭ്യമാക്കുക. കീം 2022 സീറ്റ് അലോട്ട്‌മെന്റ് ഒന്നാം ഘട്ടം സെപ്റ്റംബർ 22-ന് പുറത്തിറക്കിയിരുന്നു.
പ്രൊവിഷണൽ ലിസ്റ്റ് പരിശോധിക്കേണ്ടതെങ്ങനെ?
കീം 2022 ഔദ്യോഗിക വെബ്സൈറ്റ് ആയ cee.karala.gov.in സന്ദർശിക്കുക
കീം കാൻഡിഡേറ്റ് ലോഗിൻ 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഹോം പേജിൽ പ്രൊവിഷണൽ അലോട്ട്‌മെന്റ് ലിസ്റ്റിനായി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രൊവിഷണൽ കീം 2022 സീറ്റ് അലോട്ട്‌മെന്റ് ഫലങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കും
സീറ്റ് അലോട്ട്‌മെന്റ് ഫലം ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.