CBSE Result : സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലം ജൂലായിൽ പ്രഖ്യാപിക്കും
പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിന് പ്രഖ്യാപിച്ചേക്കും.
ദില്ലി: സിബിഎസ്ഇ (CBSE) പത്ത് പന്ത്രണ്ട് പരീക്ഷ ഫലം ജൂലായിൽ. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിന് പ്രഖ്യാപിച്ചേക്കും. ജൂലൈ ആദ്യവാരത്തോടെ സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിക്കുന്നത്. കഴിഞ്ഞ വര്‍ഷെ കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും അടുത്ത മാസം പ്രഖ്യാപിക്കുക.
ജൂലൈ 4 ന് പത്താം ക്ലാസിന്‍റെ ഫലമാകും ആദ്യം പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ടങ്ങളിലാണെന്ന് സിബിഎസ് ഇ വൃത്തങ്ങള്‍ അറിയിച്ചു.
സ്കൂൾ സുരക്ഷ, സിബിഎസ്ഇ-ഐസിഎസ്ഇ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം, പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ, സിബിഎസ്ഇ സ്കൂളുകളുടെ അംഗീകാരം, വിവിധ സ്കോളർഷിപ്പുകൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തി. നടപ്പ് അധ്യയന വർഷത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സംസ്ഥാനത്തെ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തന മാർഗ രേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്കൂളുകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാമെന്ന് യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു അറിയിച്ചു.