സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു
88.78ശതമാനമാണ് രാജ്യത്തെ വിജയ ശതമാനം. cbseresults.nic.in എന്ന വെബ്സൈറ്റിൽ ചെന്നാൽ ഫലം അറിയാം.
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്സൈറ്റിൽ ചെന്നാൽ ഫലം അറിയാം. പ്രതീക്ഷച്ചതിലും രണ്ട് ദിവസം നേരത്തെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് മൂലം പൂർത്തിയാക്കാനാവാത്ത പരീക്ഷകൾ ഉപേക്ഷിക്കുകയാണെന്നും ജൂലൈ പതിനഞ്ചിന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു സിബിഎസ്ഇ ജൂൺ 26ന് സുപ്രീം കോടതിയെ അറിയിച്ചത്.
88.78ശതമാനമാണ് രാജ്യത്തെ വിജയ ശതമാനം വിജയത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചര ശതമാനത്തിന്‍റെ വർധനയുണ്ട്. ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ് 97.67 ശതമാനം.
പത്താം ക്ലാസ് ഫലം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.