സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പ്; നിര്‍ണ്ണായക യോഗം ഇന്ന്

പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. 

CBSE Board Exam 2021 Update

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. രാവിലെ 11.30 നാണ് കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. കേന്ദ്ര മന്ത്രിമാരായ രമേശ് പൊക്രിയാല്‍, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാരെയും, വിദ്യാഭ്യാസ സെക്രട്ടറിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്. 

പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ ചില സംസ്ഥാനങ്ങളിലെ സെക്രട്ടറിമാര്‍ പരീക്ഷ റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഈ ആവശ്യത്തോട് അനുകൂലമായല്ല പ്രതികരിച്ചത്. 

ലക്ഷ കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമായതിനാല്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.. ചില ക്രമീകരണങ്ങളോടെ പരീക്ഷ നടത്തുന്നതിനുള്ള സാധ്യതയും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഏപ്രില്‍ മാസം നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ളാസ് പരീക്ഷ സിബിഎസ്ഇ നീട്ടിവച്ചത്. ജൂണ്‍ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കുമെന്നും ബോര്‍ഡ് അറിയിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios