CBSE 10th Result 2022 : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

ജൂലൈ ആദ്യവാരത്തോടെ സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്

CBSE 10th exam result may be announced today

ദില്ലി:  സിബിഎസ്ഇ (CBSE)  പത്താം ക്ലാസ് പരീക്ഷ ഫലം (10th result) ഇന്ന് പ്രഖ്യാപിച്ചേക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയിൽ പ്രഖ്യാപിക്കാൻ സാധ്യതയെന്ന് സിബിഎസ്ഇ ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു അറിയിപ്പ്. ജൂലൈ ആദ്യവാരത്തോടെ സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും അടുത്ത മാസം പ്രഖ്യാപിക്കുക. 

CBSE Result : സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലം ജൂലായിൽ പ്രഖ്യാപിക്കും

ജൂലൈ 4 ന് പത്താം ക്ലാസിന്‍റെ ഫലമായിരിക്കും ആദ്യം പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ടങ്ങളിലാണെന്ന് സിബിഎസ് ഇ വൃത്തങ്ങള്‍ അറിയിച്ചു.  ഫലം പ്രഖ്യാപിച്ചതിന് ശേഷം  ഔദ്യോഗിക വെബ്‌സൈറ്റായ  cbresults.nic.in., cbse.gov.in  എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.  

ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക- cbse.gov.in, cbresults.nic.in
ഹോംപേജിൽ, CBSE ക്ലാസ് 10 റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക
രജിസ്ട്രേഷൻ നമ്പർ/ റോൾ നമ്പർ എന്നീ വിശദാംശങ്ങൾ നൽകുക 
ക്ലാസ് 10 ഫലം 2022 സ്ക്രീനിൽ ദൃശ്യമാകും
പത്താം സ്കോർകാർഡ് ഡൗൺലോഡ് ചെയ്യുക, കൂടുതൽ റഫറൻസിനായി ഒരു പ്രിന്റൗട്ട് എടുക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios