NEET Admit Card 2022 : നീറ്റ് പരീക്ഷ അഡ്മിറ്റ് കാർഡിലെ ഇക്കാര്യങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കണം

ഈ വർഷം 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂലൈ 17 നാണ് നീറ്റ് പരീക്ഷ. 

candidates should ensure these things are error free in hall ticket

ദില്ലി: നീറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് (NEET Admit Card 2022) 2022 പുറത്തിറക്കി (National Testing Agency) നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് (Download Admit Card)  അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉദ്യോ​ഗാർത്ഥികൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നിർദ്ദേശിക്കുന്നു. പേര്, റോൾനമ്പർ, എക്സാം സിറ്റി, പരീക്ഷ കേന്ദ്രം, പരീക്ഷ സമയം, റിപ്പോർട്ടിം​ഗ് ടൈം, കൊവിഡ് 19  നിർദ്ദേശങ്ങൾ, ഡ്രെസ് കോഡ് നിർദ്ദേശങ്ങൾ എന്നീ കാര്യങ്ങളാണ് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കേണ്ടത്.  

JEE Main result 2022 : ജെഇഇ മെയിൻ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

ഈ വർഷം 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജൂലൈ 17 നാണ് നീറ്റ് പരീക്ഷ. അഡ്മിറ്റ് കാർഡ് ലഭിച്ചാൽ അവയിലെ എല്ലാ വിവരങ്ങളിലും തെറ്റില്ല എന്ന് ക്രോസ്ചെക്ക് ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകി അ‍ഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ 546 ന​ഗരങ്ങളിലും ഇന്ത്യക്ക് പുറത്ത് 14 ന​ഗരങ്ങളിലുമായിട്ടാണ് നീറ്റ് പരീക്ഷ നടക്കുന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios