വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം; ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും
സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചരെയാണ് അവാര്‍ഡിന് പരിഗണിക്കുക.
തിരുവനന്തപുരം: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വനിതകള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന മികച്ച വനിതാ പ്രവര്‍ത്തകര്‍ക്കുള്ള 2022 ലെ വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചരെയാണ് അവാര്‍ഡിന് പരിഗണിക്കുക. പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍, ഹ്രസ്വചിത്രീകരണം, പുസ്തകം, സി.ഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം നവംബര്‍ 25 നകം നല്‍കണമെന്ന് വനിതാ ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2346534.
ധനസഹായത്തിന് അപേക്ഷിക്കാം
വിമുക്തഭടന്മാർക്കും അവരുടെ വിധവകൾക്കും അമാൽഗമേറ്റഡ് ഫണ്ടിൽ നിന്നും സ്വയംതൊഴിൽ പ്രോത്സാഹന ധനസഹായ സബ്സിഡി സ്കീം പ്രകാരം പരമാവധി 50,000 രൂപ അനുവദിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബാങ്കുകളിൽ നിന്നോ കേന്ദ്ര സംസ്ഥാന ഏജൻസികളിൽ നിന്നോ ലോൺ സ്വീകരിച്ച് വിജയകരമായി സ്വയംതൊഴിൽ പദ്ധതികൾ നടത്തിവരുന്നവരാകണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഇ. എസ്. എം ഐഡി കാർഡ്, ഡിസ്ചാർജ് ബുക്ക്, പി.പി. ഒ എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കണം. കൂടാതെ സൈറ്റ് വിസിറ്റ് റിപ്പോർട്ട് ഫോട്ടോ സഹിതം സംരംഭത്തിനെ കുറിച്ച് വിശദീകരിച്ചുള്ള ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ റിപ്പോർട്ടും ബാങ്കിൽ നിന്നും സ്വയംതൊഴിൽ സംരംഭത്തിന് വേണ്ടി ലോൺ എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന രേഖയും ഒരു വർഷമായി കൃത്യമായി ലോൺ തിരിച്ചടയ്ക്കുന്നു എന്നതിന്റെ രേഖയും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04712472748