പോളിടെക്നിക് കോഴ്സുകൾ, ബി ഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ്, കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കോഴ്‌സുകൾ
കേരള പ്രവേശന പരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് അലോട്ട്‌മെന്റ് നടത്തുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടോട്ടൽ സ്റ്റേഷൻ, കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ് വർക്കിംഗ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഓട്ടോകാഡ്, ഗാർമെന്റ് മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്, എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 8075289889, 9495830907.
ബി.ഫാം പ്രവേശനം സ്പോട്ട് അലോട്ട്‌മെന്റ്
2022-23 അധ്യയന വർഷത്തെ ബി.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് (ക്വാട്ട - ഈഴവ) സ്‌പോട്ട് അലോട്ട്‌മെന്റ് ഫെബ്രുവരി 24 നു രാവിലെ 11-ന് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടത്തും.
കേരള പ്രവേശന പരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് അലോട്ട്‌മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് ഒഴിവിലേക്ക് പരിഗണിക്കുന്നത്. വിദ്യാർത്ഥികൾ ഇല്ലാത്ത പക്ഷം ക്വാട്ട സ്റ്റേറ്റ് മെരിറ്റിലേക്ക് മാറ്റും. സ്‌പോട്ട് അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥി അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. നോട്ടിഫിക്കേഷനും, വിശദ വിവരങ്ങൾക്കും: www.dme.kerala.gov.in.
കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കോഴ്‌സുകൾ
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടോട്ടൽസ്റ്റേഷൻ, കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ്, മൊബൈൽഫോൺ ടെക്‌നോളജി, ഓട്ടോകാഡ്, ഗാർമെന്റ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ് എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8075289889, 9495830907.
മാർച്ചിലെ പൊതുപരീക്ഷ; കൈറ്റ് വിക്ടേഴ്‌സിൽ എസ് എസ് എൽ സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 19 മുതൽ