സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം; അവസാന തീയതി ഒക്ടോബർ 31

കറസ്‌പോണ്ടൻസ് കോഴ്‌സിനോ ഡിസ്റ്റൻസ് കോഴ്‌സിനോ ഡിപ്ലോമ കോഴ്‌സിനോ ചേർന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുവാൻ കഴിയില്ല. 

can apply for central sector scholarship

തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2022-23 അദ്ധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള സ്‌റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2022 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്കുവാങ്ങി  വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്‌സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം. കറസ്‌പോണ്ടൻസ് കോഴ്‌സിനോ ഡിസ്റ്റൻസ് കോഴ്‌സിനോ ഡിപ്ലോമ കോഴ്‌സിനോ ചേർന്നവർക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കുവാൻ കഴിയില്ല. പ്രായം 18-25 നും മദ്ധ്യേ. അപേക്ഷകൾ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31. വിശദ വിവരങ്ങൾക്ക് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in. ഫോൺ: 9447096580, ഇമെയിൽ: centralsectorscholarship@gmail.com.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ആലപ്പുഴ: ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നതും ദേശീയ-അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച് പഠിക്കുന്നതുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 2022-23 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.   

ഹാജരാക്കേണ്ട രേഖകള്‍: പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം, മെറിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ ലഭിച്ചതിനുള്ള അലോട്ട്‌മെന്റ് കത്ത്, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, ഗ്രാമപഞ്ചായത്തില്‍ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും 2022-23 സാമ്പത്തിക വര്‍ഷം മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ (ഫോണ്‍ നമ്പര്‍ സഹിതം).  ഇവ സഹിതം സെപ്തംബര്‍ 30-നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ (അനക്‌സ്), തത്തംപള്ളി പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍ : 0477 2252548 സമര്‍പ്പിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios