കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജോലി അഭിമുഖം; പരീക്ഷഫലം, പരീക്ഷ, അഡ്മിഷൻ എന്നിവയെക്കുറിച്ചറിയാം

കാലിക്കറ്റ് സര്‍വകലാശാലയില്‍ കാര്‍പന്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 26-ന് ഭരണകാര്യാലയത്തില്‍ നടക്കും. 

calicut university walk in interview and examination results

കാര്‍പന്റര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയില്‍ കാര്‍പന്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 26-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

സംസ്‌കൃതം പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തില്‍ പ്രൊഫ. എന്‍.കെ. സുന്ദരേശന്റെ കീഴില്‍ ഗവേഷണത്തിന് ഒരൊഴിവുണ്ട്. ജെ.ആര്‍.എഫ്. യോഗ്യതയുള്ളവര്‍ 30-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം.

പരീക്ഷ
മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 18, 21, 22 തീയതികളില്‍ നടക്കും. ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ബി.ടെക്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2020 പരീക്ഷയുടെയും ഏപ്രില്‍ 2021 ഫൈനല്‍ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക്. അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  

പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല, കാസര്‍കോട് കേന്ദ്ര സർവകലാശാലയിൽ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു

 

Latest Videos
Follow Us:
Download App:
  • android
  • ios