കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പിജി അഡ്മിഷൻ തീയതികൾ ഇവയാണ്! പരീക്ഷ, പരീക്ഷഫലം വിശ​ദാംശങ്ങളറിയാം...

കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം 10-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. അറിയിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

calicut university pg admission dates here exam result details sts

ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശന നടപടികള്‍ 10-ന് രാവിലെ 10.30-നും ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ 11-ന് രാവിലെ 10.30-നും സര്‍വകലാശാലാ കാമ്പസിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സില്‍ നടക്കുന്നു. അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പ്രവേശനം 10-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. അറിയിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

എം.എ. ഹിസ്റ്ററി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം എം.എ. ഹിസ്റ്ററി പ്രവേശനം 11-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. പ്രവേശന മെമ്മോ ഇ-മെയിലില്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9846657105.

എം.എസ് സി. ഫിസിക്‌സ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം എം.എസ് സി. ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള അഭിമുഖം 13-ന് നടക്കും. വിശദവിവരങ്ങള്‍ പഠനവിഭാഗം വെബ്‌സൈറ്റില്‍. താല്‍പര്യമുള്ള യോഗ്യരായ അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവിഭാഗം എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഓപ്പണ്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കുള്ള പ്രവേശനം 10-നും മറ്റുള്ളവര്‍ക്ക് 11-നും രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ നടക്കും. അറിയിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

എം.എ. ഹിന്ദി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗം എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാസ്‌ലേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം യഥാക്രമം 11, 12 തീയതികളില്‍ രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. അറിയിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

എം.എ. ഫിലോസഫി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗം എം.എ. ഫിലോസഫി പ്രവേശനം 11-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ട് അറിയിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം

പരീക്ഷ
മാറ്റി വെച്ച നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24-ന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 18-ന് തുടങ്ങും. എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 31-ന് തുടങ്ങും. ആറാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 19-നും ഒമ്പതാം സെമസ്റ്റര്‍ 18-നും അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി 18-നും തുടങ്ങും.

പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. പുനഃപ്രവേശനം ലഭിച്ചവരില്‍ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 10 വരെയും 180 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 പാര്‍ട് ടൈം ബി.ടെക്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം. രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എസ് സി., ബി.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.     

Latest Videos
Follow Us:
Download App:
  • android
  • ios