പി.എച്ച്.ഡി. പ്രവേശനം, പരീക്ഷ അപേക്ഷ, പരീക്ഷ ഫലം, മാറ്റിയ പരീക്ഷകള്‍; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ നവംബര്‍ എം.എ. ഹിസ്റ്ററി, എം.എ. അറബിക് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
കോഴിക്കോട്: സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് അര്‍ഹരായിട്ടുള്ള ജെ.ആര്‍.എഫ്. നേടിയവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. മെയ് എട്ടിന് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിന്റെ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണ്ണയ ഫലം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ നവംബര്‍ എം.എ. ഹിസ്റ്ററി, എം.എ. അറബിക് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. വിദൂരവിഭാഗം അവസാനവര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈം ടേബിള്‍
നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. അനുബന്ധ വിഷയങ്ങളുടെ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മെയ് 24-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍. വിദൂരവിഭാഗം ഒന്ന്, രണ്ട് സെമസ്റ്റര്‍ പി.ജി. ഏപ്രില്‍/മെയ് 2022 മെയ് 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാ രജിസ്‌ട്രേഷന്‍
വിദൂരവിഭാഗത്തില്‍ പുനഃപ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ക്ക് 170 രൂപ പിഴയോടെ മെയ് രണ്ട് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ വിവിധ ബി.വോക്. പരീക്ഷകളുടെ (റഗുലര്‍/സപ്ലിമെന്ററി , നവംബര്‍ 2021) ഫലം പ്രസിദ്ധീകരിച്ചു. വിശദി വിവരം സര്‍വ്വകലാശാല വെബസൈറ്റില്‍
പരീക്ഷകള്‍ മാറ്റി
സി.ബി.സി.എസ്.എസ് 2020 അഡ്മിഷന്‍ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ വിദ്യാര്‍ത്ഥികളുടെ 02.05.2023, 03.05.2023 എന്നീ ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് (എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ്) ഓണ്‍ലൈന്‍ പരീക്ഷ യഥാക്രമം 05.05.2023, 06.05.2023 ദിവസങ്ങളിലേക്ക് മാറ്റി വച്ചതായി അറിയിക്കുന്നു. പുതുക്കിയ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 17 വരെയും 170 രൂപ പിഴയോടെ 19 വരെയും മെയ് 2 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.