പരീക്ഷ, പരീക്ഷഫലം, പ്രാക്റ്റിക്കൽ പരീക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

ആറാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെയും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

calicut university news latest sts

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി 2020-ല്‍ എം.എ. അറബിക്, എക്കണോമിക്‌സ്, ഹിസ്റ്ററി, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, സോഷ്യോളജി, എം.കോം., എം.എസ് സി. മാത്തമറ്റിക്‌സ് എന്നീ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം.താല്‍പര്യമുള്ളവര്‍ നവംബര്‍ 8-നകം എസ്.ഡി.ഇ.-യില്‍ നേരിട്ടെത്തി പുനഃപ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494  2407356, 2407494. 

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.ടി.എം., ബി.ടി.എഫ്.പി., ബി.എ. അഫ്‌സലുല്‍ ഉലമ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 14 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫിഷ് പ്രൊസസിംഗ് ടെക്‌നോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 2, 3 തീയതികളില്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ നടക്കും. ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 6 മുതല്‍ 8 വരെ വളാഞ്ചേരി എം.ഇ.എസ്. കോളേജില്‍ നടക്കും.

പരീക്ഷാ ഫലം
ആറാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെയും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 16 വരെ അപേക്ഷിക്കാം. പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 10 വരെ അപേക്ഷിക്കാം.

പരീക്ഷ
നവംബര്‍ 1-ന് നടത്താന്‍ നിശ്ചയിച്ച എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 4-ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല. 2000-2010 പ്രവേശനം രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 16, 20 തീയതികളിലും 2000-2009 പ്രവേശനം ഏപ്രില്‍ 2018 മൂന്നാം വര്‍ഷ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 4-നും നടക്കും. നവംബര്‍ 2-ന് നടത്താന്‍ നിശ്ചയിച്ച പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ് നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ഏപ്രില്‍ 2023, നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 4-ലേക്ക് മാറ്റി.
 

Latest Videos
Follow Us:
Download App:
  • android
  • ios