കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ ഫലം, പരീക്ഷാ രജിസ്‌ട്രേഷന്‍, റദ്ദാക്കിയ പരീക്ഷകളേതൊക്കെ?

ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി 2014 സ്‌കീം, പാര്‍ട്ട് ടൈം (2009 സ്‌കീം) 2022 ഏപ്രില്‍ പരീക്ഷകളുടെ കേന്ദ്രം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് മാത്രമായി നിജപ്പെടുത്തി.

calicut university news latest sts

പരീക്ഷാഫലം
2022 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം / ബി.എച്ച്.എ (സിബിസിഎസ്എസ് - യുജി) റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്ലൂവ്‌മെന്റ് (2019 & 2020 അഡ്മിഷന്‍) / 2022 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. / ബി.എച്ച്.എ. സപ്ലിമെന്ററി (സിയുസിബിസിഎസ്എസ് - യുജി 2016 - 2018 അഡ്മിഷന്‍) / 2021 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.,എം./ബി.എച്ച്.എ. (സിയുസിബിസിഎസ്എസ് - യുജി 2015 അഡ്മിഷന്‍) / 2020 ഏപ്രില്‍ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം./ ബി.എച്ച്.എ. (സിയുസിബിസിഎസ്എസ് - യുജി 2014 അഡ്മിഷന്‍) എന്നീ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം /സൂക്ഷ്മ പരിശോധന / പകര്‍പ്പ് എന്നിവലക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 21 വരെ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷ റദ്ദാക്കി
2023 ജനുവരി 12ന് നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് റഗുലര്‍/സപ്ലി/ഇംപ്രൂവ്‌മെന്റ് (2019 സ്‌കീം, 2019 & 2020 പ്രവേശനം) പരീക്ഷ റദ്ദ് ചെയ്തു (ഡിസ്‌ക്രീപ്റ്റ് കംപ്യൂട്ടേഷണല്‍ സ്ട്രക്‌ച്ചേഴ്‌സ്), യൂണിവേഴ്‌സിറ്റി ടീച്ചിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജനുവരി 23ന് നടത്തിയ 2022 നവംബര്‍ ഒന്നാം സെമസ്റ്റര്‍ മൈക്രോ ഇക്കണോമിക്‌സ് തിയറി & പോളിസി റഗുലര്‍ പരീക്ഷ റദ്ദ് ചെയ്തു.

പരീക്ഷാ രജിസ്‌ട്രേഷന്‍
അഞ്ചാം സെമസ്റ്റര്‍ എം.സി.എ. സപ്ലിമെന്ററി പരീക്ഷ (2010 സ്‌കീം, 2016 & 2017 പ്രവേശനം, 2018 സ്‌കീം 2018 & 2019 പ്രവേശനം) യുടെ രജിസ്‌ട്രേഷന്‍ ലിങ്ക് ഫെബ്രുവരി 13 മുതല്‍ ലഭ്യമാണ്. പിഴ കൂടാതെ ഫെബ്രുവരി 27 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും അപേക്ഷിക്കാം.

ബി.ടെക്. പരീക്ഷാ കേന്ദ്രം
ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി 2014 സ്‌കീം, പാര്‍ട്ട് ടൈം (2009 സ്‌കീം) 2022 ഏപ്രില്‍ പരീക്ഷകളുടെ കേന്ദ്രം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് മാത്രമായി നിജപ്പെടുത്തി.

കാലിക്കറ്റ് സർവ്വകലാശാല പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. പൊതു പ്രവേശന പരീക്ഷ മെയ് 18, 19 തീയതികളിൽ

Latest Videos
Follow Us:
Download App:
  • android
  • ios