കാലിക്കറ്റ് സർവ്വകലാശാല വാർത്തകൾ; പുനര്‍മൂല്യനിര്‍ണ്ണയ ഫലം, സ്‌പെഷ്യല്‍ പരീക്ഷ, മൂല്യനിര്‍ണയം

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി & ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എസ്.എസ്.) റെഗുലര്‍/സപ്ലി ഏപ്രില്‍ 2022 പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.

calicut university news latest

മൂല്യനിര്‍ണയ ക്യാമ്പ്
അഫലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലി (സി.യു.സി.എസ്.എസ്.) ഏപ്രില്‍ 2022 പി.ജി. പരീക്ഷകളുടെയും, വിദൂര വിദ്യാഭ്യാസ വിഭാഗം (സി.ബി.സി.എസ്.എസ്.) രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പ് ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെ നടത്തും.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി & ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എസ്.എസ്.) റെഗുലര്‍/സപ്ലി ഏപ്രില്‍ 2022 പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു.

ഡെസര്‍ട്ടേഷന്‍
രണ്ടാം സെമസ്റ്റര്‍ എല്‍.എം.എം. (ഏക വര്‍ഷം) ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ (2019 അഡ്മിഷന്‍) ഡെസര്‍ട്ടേഷന്‍ ജനുവരി 31 വരെ സമര്‍പ്പിക്കാം.

പുനര്‍ മൂല്യനിര്‍ണ്ണയം
താഴെ പറയുന്ന പി.ജി. പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
1. നാലാം സെമസ്റ്റര്‍ ഇക്കണോമിക്‌സ് 04/2022 പരീക്ഷ
2. നാലാം സെമസ്റ്റര്‍ ഇംഗ്ലീഷ് 04/2022 പരീക്ഷ
3. നാലാം സെമസ്റ്റര്‍ അറബിക് 04/2022 പരീക്ഷ
4. നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ലു 04/2022 പരീക്ഷ
5. മൂന്നാം സെമസ്റ്റര്‍ അറബിക് 11/2020 (എസ്.ഡി.ഇ) പരീക്ഷ
6. അവസാന വര്‍ഷ എം.എ. ഇക്കണോമിക്‌സ് ഏപ്രില്‍ 2021 (എസ്.ഡി.ഇ.) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.

സ്‌പെഷ്യല്‍ പരീക്ഷ
പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് സെന്ററായി അപേക്ഷിച്ചവര്‍ക്കുള്ള (2019 പ്രവേശനം) 2021 ഏപ്രിലിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം. (സി.ബി.സി.എസ്.എസ്. - യു.ജി. - എസ്.ഡി.ഇ.) റഗുലര്‍/സപ്ലിമെന്ററി യുടെ സ്‌പെഷ്യല്‍ പരീക്ഷ, അതെ കോളേജില്‍ ഫെബ്രുവരി 25ന് നടത്തും. സമയം :  1.30 മുതല്‍ 1.45 വരെ.  വിഷയം - റൈറ്റിംഗ് ഫോര്‍ അക്കാദമിക് & പ്രൊഫഷണല്‍ സക്‌സസ്.

ഒറ്റത്തവണ റഗുലര്‍/സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കുള്ള സെക്കന്റ് പ്രൊഫഷനല്‍ ബി.എ.എം.എസ്. (2009 സ്‌കീം - 2009 പ്രവേശനം, 2008 സ്‌കീം - 2008 പ്രവേശനം, 2007 നും അതിനു മുമ്പും) പ്രവേശനം നേടിയവര്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ / സപ്ലിമെന്ററി  സെപ്റ്റംബര്‍ 2022 പരീക്ഷ ഫെബ്രവരി 1 മുതല്‍ 17 വരെ നടത്തും

പരീക്ഷാഫലം
എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്. റെഗുലര്‍ മെയ് 2022 (2017 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios