കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ടോക്കൺ രജിസ്‌ട്രേഷൻ, പരീക്ഷ ഫലം, പരീക്ഷ അപേക്ഷ; തീയതികളും വിശദാംശങ്ങളും

ബി.ടി.എ. ഒന്നാം സെമസ്റ്റർ നവംബർ 2021 റഗുലർ പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. 

calicut university news latest

കോഴിക്കോട്: എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്‌സലുൽ ഉലമ നവംബർ 2022 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ടോക്കൺ രജിസ്‌ട്രേഷനുള്ള സൗകര്യം 16 വരെ വെബ്‌സൈറ്റിൽ ലഭ്യമാണ്. 2440 രൂപയാണ് ഫീസ്. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പരീക്ഷാ ഫലം
ബി.ടി.എ. ഒന്നാം സെമസ്റ്റർ നവംബർ 2021 റഗുലർ പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ എം.ടി.എച്ച്.എം. നവംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. ബി.ആർക്ക്. ഏഴാം സെമസ്റ്റർ നവംബർ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ബി.എം.എം.സി. നവംബർ 2019, 2020, 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ
സർവകലാശാലാ നിയമപഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. നവംബർ 2022 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

പരീക്ഷ
പത്താം സെമസ്റ്റർ ബി.ബി.എ.-എൽ.എൽ.ബി. (ഓണേഴ്‌സ്) നവംബർ 2022 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 2023 ജനുവരി 4-ന് തുടങ്ങും. സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റർ ബി.ടെക്. നവംബർ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ 2023 ജനുവരി 10-ന് തുടങ്ങും.

Latest Videos
Follow Us:
Download App:
  • android
  • ios