കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് പ്രവേശനം; മറ്റ് വാർത്തകളുമറിയാം
ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോമാണ് സ്വയം. 2023 ജനുവരി-ജൂണ്‍ സെമസ്റ്റര്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന മാനേജ്മെന്റ് മീറ്റ് 'അസെന്‍ഡ് - 2022' സര്‍വകലാശാലാ കാമ്പസില്‍ 2023 ജനുവരി 19, 20 തിയതികളില്‍ നടക്കും. ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, ബിസിനസ് ക്വിസ് അടക്കം പതിനൊന്നു വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. മൂന്നു ലക്ഷത്തിലേറെ സമ്മാനത്തുകയുള്ള അസെന്‍ഡ് ദേശീയ മാനേജ്‌മെന്റ് മീറ്റില്‍ ദക്ഷിണേന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ജനുവരി 17ന് മുന്‍പായി https://ascendmeet.in/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് പ്രവേശനം
ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ സ്വയം (www.swayam.gov.in) നടത്തുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോമാണ് സ്വയം. 2023 ജനുവരി-ജൂണ്‍ സെമസ്റ്റര്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. കാലിക്കറ്റ് സര്‍വകലാശാല എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് വിഭാഗം തയ്യാറാക്കിയ ബിരുദതലത്തിലുള്ള 16 കോഴ്‌സുകളും ഇതോടൊപ്പമുണ്ട്. പ്രായഭേദമെന്യേ ആര്‍ക്കും കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ.എം.എം.ആര്‍.സി. വെബ്‌സൈറ്റ് (http://emmrccalicut.org സന്ദര്‍ശിക്കുക. ഫോണ്‍ 9495108193.
ഡി.ടി.പി. ഓപ്പറേറ്റര്‍
കാലിക്കറ്റ് സര്‍ വകലാശാലാ ഇ.എം.എസ്. ചെയര്‍ റെക്കോഡ് ചെയ്ത പ്രസംഗം കേട്ടെഴുതി ഡി.ടി.പി. സെറ്റ് ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25-ന് മുമ്പായി സര്‍വകലാശാലാ ഇ.എം.എസ്. ചെയറില്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ emschair@uoc.ac.in, ഫോണ്‍ 9447394721.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ബിസിനസ് എക്കണോമിക്‌സ്, ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ്, എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ 30-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്) നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.